ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒമാനില്‍ നാളെ പെരുന്നാള്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 25, 2017 7:44 AM hrs IST


ഒമാന്‍ : ഒമാനില്‍ നാളെ പെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍. 

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെത്തുടര്‍ന്നാണ് യു.എ.ഇ. യിലും സൗദിയിലും ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. യു.എ.ഇ. നിയമമന്ത്രി സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ ബാദി തലവനായുള്ള, മാസപ്പിറവി ദൃശ്യമാകുന്നത് കണ്ടെത്താന്‍ നിയോഗിച്ച കമ്മിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഞായറാഴ്ച ശവ്വാല്‍ മാസമാരംഭിക്കുമെന്നും യു.എ.ഇ. ഒന്നാം പെരുന്നാള്‍ ആഘോഷിക്കുമെന്നും കമ്മിറ്റി അറിയിച്ചു. 

ചെറിയ പെരുന്നാള്‍ ഞായറാഴ്ചയാണെന്ന് ആദ്യം പ്രഖ്യാപിച്ചത് സൗദി അറേബ്യയാണ്. ഇതിനു തൊട്ടുപിന്നാലെ യു.എ.ഇ.യിലും പ്രഖ്യാപനം വന്നു. എന്നാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഒമാനില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യമന്ത്രാലയം അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button