ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

2021-ഓടെ ഒമാനില്‍ മെഡിക്കല്‍സിറ്റി

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, July 07, 2017 2:30 PM hrs IST

മസ്‌കറ്റ് : ഒമാനിലെ ആരോഗ്യമേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാകുന്നതോടെ കൂടുതല്‍ നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാകും. 2021-ഓടെ ഒമാനില്‍ മെഡിക്കല്‍സിറ്റി. നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയിദി അറിയിച്ചു. കൂടാതെ ആരോഗ്യമേഖലയില്‍ 55-ലധികം വിവിധ പദ്ധതികള്‍ പുരോഗമിച്ചുവരുന്നതായും മന്ത്രി അഹമ്മദ് സയിദി വ്യക്തമാക്കി. ആരോഗ്യരംഗത്ത് സ്വദേശിവത്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവും നിലവാരവും ഉയര്‍ത്തിയതിനൊപ്പം അടിസ്ഥാന സൗകര്യവികസനവും നടപ്പില്‍വരുത്തി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യസേവനങ്ങള്‍ വ്യാപിപ്പിച്ചു. ജനങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം രാജ്യത്ത് 241 ആരോഗ്യ സ്ഥാപനങ്ങള്‍കൂടി തുറന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്തു കൊല്ലത്തിനിടെ ആരോഗ്യമേഖലയില്‍ വന്‍നേട്ടങ്ങളാണ് ഒമാന്‍ കൈവരിച്ചത്. 

 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button