ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അടച്ചുപൂട്ടാനുള്ള നോട്ടീസ് ഡി സിനിമാസിന് നല്‍കും

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 03, 2017 10:46 AM hrs IST


ചാലക്കുടി : അടച്ചുപൂട്ടാനുള്ള നോട്ടീസ് ഡി സിനിമാസിന് നല്‍കും. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടണമെന്ന് ചാലക്കുടി നഗരസഭ. ഡി സിനിമാസിന്റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. രണ്ടും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് തീരുമാനം.

വിജിലന്‍സ് അന്വേഷണം കഴിയുന്നത് വരെ തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദേശം. ചാലക്കുടി നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടികാണിച്ചാണ് തീരുമാനം. തീയേറ്ററിന് നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ഡി സിനിമാസ് അടച്ചുപൂട്ടണമെന്ന് എല്ലാ കൗണ്‍സിലര്‍മാരും ആവശ്യപ്പെടുകയായിരുന്നു. 









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button