ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കായി പരിശോധനാകേന്ദ്രം വരുന്നു

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 10, 2017 2:30 PM hrs IST


അബുദാബി : യാസ് മറീന സര്‍ക്യൂട്ടില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കായി പരിശോധനാകേന്ദ്രം വരുന്നു. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിരവധി വാഹനങ്ങളാണ് യു.എ.ഇ.യില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നടത്തി ഉപയോഗിക്കുന്നത്. എന്നാല്‍, ഇത് കൃത്യമായി പരിശോധിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാനുള്ള സര്‍ക്കാര്‍ സംവിധാനം വളരെ വിരളമാണ്.

കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നണോ പരിഷ്‌കാരങ്ങള്‍, അതിനുപയോഗിച്ച ഉപകരണങ്ങളുടെ ഗുണമേന്മ എന്നിവയെല്ലാം പരിശോധിക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. വാഹനങ്ങളില്‍ നടത്താവുന്ന പരിഷ്‌കാരങ്ങളുടെ മാനദണ്ഡങ്ങള്‍, ഉപയോഗിക്കാവുന്ന അംഗീകൃത ഉപകരണങ്ങള്‍ എന്നിവയെല്ലാം കേന്ദ്രം പരിചയപ്പെടുത്തും. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു