ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, August 11, 2017 2:30 PM hrs IST


തിരുവനന്തപുരം : മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  തന്റെ ഫേസ്ബുക്ക് പേജിലൂടെ തമിഴിലും മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. സംഭവം കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും സംസ്ഥാനത്തിന് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.  വാഹനാപകടത്തില്‍ പരുക്കേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെയാണ് മുരുകന്‍ മരിച്ചത്. സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മുരുകനെ കയറ്റിയ ആംബുലന്‍സ് ഒരോ ആശുപത്രിയിലുമെത്തിയ സമയവും മടങ്ങിയ സമയവും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് രേഖപ്പെടുത്തി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button