ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള നടപടിയിലൂടെ ഖത്തര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, August 11, 2017 2:50 PM hrs IST


ദോഹ : സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള നടപടിയിലൂടെ ഖത്തര്‍. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ടൂറിസം അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയനടപടിയെന്ന് അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ടൂറിസം മേഖലയിലെ സുപ്രധാനമായ നടപടിയിലൂടെ ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 എന്ന ലക്ഷ്യത്തിലേക്കാണ് പ്രവേശിക്കുന്നത്. പൊതു, സ്വകാര്യ മേഖലയിലെ പങ്കാളിത്തത്തോടെ ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെക്കുറിച്ച് ഗുണപരവും നീണ്ടുനില്‍ക്കുന്നതുമായ മതിപ്പുളവാക്കാന്‍ ഈ നടപടിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തരമന്ത്രാലയത്തിന്റെയും ഖത്തര്‍ ടൂറിസം അതോറിറ്റിയുടേയും ഖത്തര്‍ എയര്‍വേയ്സിന്റെയും സംയുക്ത സഹകരണത്തിലാണ് 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യംസന്ദര്‍ശിക്കാന്‍ വിസവേണ്ടെന്ന പ്രഖ്യാപനം നടത്തിയത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച