ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ആര്‍എസ്എസ് സംഘ് പരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോവില്ല : എ. വിജയരാഘവന്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, August 12, 2017 12:02 PM hrs IST


റിയാദ് : രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിനു മുറിവേല്‍പ്പിച്ച് ആസൂത്രതമായി അരാജകത്വം സഷ്ടിക്കാനുള്ള ആര്‍ എസ്എസ്‌ന്റെയും സംഘ് പരിവാറിന്റെയും ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അധികാരത്തിന്റെയും പണക്കോഴുപ്പിന്റെയും ഗര്‍വ്വില്‍ സഹനത്തിന്റെയും സംയമനത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള സംഘ് പരിവാര്‍ ഭീഷണി കേരളത്തില്‍

വിലപ്പോവില്ലെന്നും മുന്‍ എംപിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവന്‍.

റിയാദില്‍ കേളി കലാ സാംസ്‌കാരിക വേദിയുടെ 9-ാം കേന്ദ്ര സമ്മേളനവും പൊതുസമ്മേളനവും

ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

മനുഷ്യനെ ഒന്നിപ്പിക്കുന്നതിനെ തിരസ്‌ക്കരിക്കുന്ന ശക്തികളെ എന്തു വിലകൊടുത്തും എതിര്‍ക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചു സിപിഐഎംനെ സംബന്ധിച്ചിടത്തോളം, ഈ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. സാധാരണ ജനങ്ങളെ,

പ്രത്യേകിച്ച് മതന്യുനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളേയും, ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള

നീക്കങ്ങളെഎന്തുവിലകൊടുത്തും പ്രതിരോധിക്കാനും എതിര്‍ത്തു തോല്‍പിക്കാനും കേരളത്തിന്റെ ഇടതുപക്ഷ മനസ്സും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളായ ഏവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോട് ഏറെ കരുതലുള്ള ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും, പല കാര്യങ്ങളും ഇനിയും   പ്രവാസികള്‍ക്കായി ഈ സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ ചെയ്യുമെന്നതില്‍ ആര്‍ക്കും സംശയം വേണെന്നും അദ്ദേഹം

പറഞ്ഞു. വ്യാഴം വെള്ളി ദിവസങ്ങളിലായി വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ നടന്ന കേളിയുടെ 9-ാം കേന്ദ്ര സമ്മേളനം

വിജയരാഘവന്‍ ഉത്ഘാടനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ മെഹ്‌റുഫ് പൊന്ന്യം

താല്‍ക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച ഉത്ഘാടന സമ്മേളനത്തില്‍കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു

വള്ളികുന്നം അധ്യക്ഷത വഹിച്ചു. ഷമീര്‍ കുന്നുമ്മല്‍ രക്തസാക്ഷി പ്രമേയവും സുധാകരന്‍ കല്ല്യാശ്ശേരി അനുശോചന

പ്രമേയവും അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ദയാനന്ദന്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു.

സൗദിയിലെ വിവിധ പ്രശ്യകളിലുള്ള ഇടതുപക്ഷ സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ ജിദ്ദ നവോദയ

രക്ഷാധികാരി വികെ റൗഫ്, ദമ്മാം നവോദയ രക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ്

അംഗവുമായ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മാസ്സ് തബുക് രക്ഷാധികാരി പ്രദീപ്, സെക്രട്ടറി ഫൈസല്‍ നിലമേല്‍,

പ്രസിഡന്റ് മാത്യു തോമസ്, അറാര്‍ പ്രവാസി സംഘംരക്ഷാധികാരി സക്കീര്‍ താമരത്ത്, അസ്സീര്‍ പ്രവാസി

സംഘം ആക്ടിംഗ് സെക്രട്ടറി സുരേഷ്, നജ്രാന്‍ പ്രതിഭ ആക്ടിംഗ് സെക്രട്ടറി ഷാനവാസ്, ജിസാന്‍ ആര്‍ട്

ലവേര്‍സ് അസ്സോസിയേഷന്‍ (ജല) ജനറല്‍ സെക്രട്ടറി വെനിയുര്‍ ദേവന്‍, വാദി ദവാസിര്‍ കൈരളി കലാ

സാംസ്‌കാരികവേദി രക്ഷാധികാരി സുരേഷ്, ഖസ്സീം പ്രവാസി സംഘം പ്രതിനിധികളായ അബുബക്കര്‍, ഷാജി

എന്നിവര്‍സൗഹാര്‍ദ്ദ പ്രതിനിധികളായി സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, രക്ഷാധികാരി സമിതി

അംഗങ്ങളായ ദസ്തക്കീര്‍, സജീവന്‍ ചൊവ്വ, കുഞ്ഞിരാമന്‍ മയ്യില്‍, ഗീവര്‍ഗ്ഗീസ്, കെപിഎം സാദിഖ്, ബിപി

രാജീവന്‍, ദയാനന്ദന്‍ ഹരിപ്പാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍വിവിധ ഏരിയകളില്‍ നിന്നുള്ള 400ഓളം സമ്മേളന

പ്രതിനിധികള്‍, സൗഹാര്‍ദ്ദ പ്രതിനിധികള്‍ കേളിയുടെയും കുടുംബവേദിയുടെയും പ്രവര്‍ത്തകര്‍ എന്നിവര്‍

പൊതു സമ്മേളനത്തില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനവും മറ്റു

നടപടിക്രമങ്ങളും രണ്ടാം ദിവസമാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button