ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സ്വാന്തന്ത്ര്യത്തിന്റെ മധുരസ്മരണയുര്ത്തി വെല്‍ഫെയര്‍ കേരള തല്‍സമയ ക്വിസ് പ്രോഗ്രാം

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Sunday, August 20, 2017 4:21 AM hrs IST


ഫഹാഹീല്‍ : പിറന്ന നാടിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം ഇക്കരെ നിന്ന് പ്രവാസികളുമായി പങ്കുവെച്ചു വെല്‍ഫെയര്‍ കേരള ഫഹാഹീല്‍ മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ തല്‍സമയ ക്വിസ് പ്രോഗ്രാം ശ്രദ്ധേയമായി. ഫഹാഹീല്‍ ഗ്രാന്‍ഡ് ഹൈപ്പറുമായി സഹകരിച്ചു ഷോപ്പിംഗ്

കോബ്ലക്‌സില്‍ നടത്തിയ മത്സരത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. കേരളം , ബംഗാള്‍ , ബീഹാര്‍ , തമിഴ്‌നാട് , രാജസ്ഥാന്‍ തുടങ്ങിയ ഇന്ത്യന്‍

സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ് , ശ്രീലങ്കന്‍ സ്വദേശികളും ആവേശപൂര്‍വ്വം പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ചോക്കൊനുട്ട, യുനിബോള്‍ എന്നിവര്‍ സ്‌പോന്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രവും സംസ്‌കാരവും പ്രശ്‌നോത്തരിയിലൂടെ പങ്കുവെച്ചപ്പോള്‍ വളര്‍ന്നു വരുന്ന തലമുറക്ക് ചരിത്രാവബോധം പകര്‍ന്നു നല്‍കുന്നതായി. പങ്കെടുത്ത കുട്ടികള്‍ പാട്ടുകള്‍ പാടി നാടിന്റെ സ്വാതന്ത്ര്യ ദിനത്തെ അവിസ്മരണീയമാക്കി.

വെല്‍ഫെയര്‍ കേരള കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ബാബു ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഫഹാഹീല്‍ മേഖല ആക്ടിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് , സെക്രെട്ടറി സലീജ് ,അബുഹലീഫ, ഫഹാഹീല്‍ യൂനിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ചികിത്സാഫീസ് വര്‍ധന നീട്ടണമെന്ന എംപിമാരുടെ നിര്‍ദേശം തള്ളി
തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
കണ്ണൂര്‍ എക്‌സ്പാറ്റ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം ഈദ് കുടുംബസംഗമം 22 ന്