ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഉപരോധത്തിലും സേവനങ്ങള്‍ക്ക് മുന്‍പില്‍ ഖത്തര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, September 23, 2017 11:31 AM hrs IST


ദോഹ : ഉപരോധത്തിലും സേവനങ്ങള്‍ക്ക് മുന്‍പില്‍ ഖത്തര്‍. 2012 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷത്തിനിടെ അന്താരാഷ്ട്ര തലത്തില്‍ 4.5 ബില്യണ്‍ യു. എസ്. ഡോളറിന്റെ സഹായധനമാണ് ഖത്തര്‍ നല്‍കിയിരിക്കുന്നത്. നൂറിലധികം രാജ്യങ്ങള്‍ക്കു ഖത്തറിന്റെ സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ടെന്ന് ഗവണ്മെന്റിന്റെ കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു. 

2013 -ല്‍ ഇറാഖിലെ യുനെസ്‌കോയുടെ പദ്ധതിക്ക് ഖത്തര്‍ 4.5 മിലന്‍ ഡോളര്‍ സഹായധനം നല്‍കി. ഇതേ വര്‍ഷം തന്നെ 'ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത്' പദ്ധതിക്ക് 10 മില്യണ്‍ ഡോളറും നല്‍കി. 2014 -ല്‍ സുഡാനിലെ വികസനത്തിന് യു .എന്‍. ഡി.പി. യുമായി സഹകരിച്ചു 59 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു. പലസ്തീനിലെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നാല് മില്യണ്‍ ഡോളറും, തുര്‍ക്കിയിലെ യു.എന്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിലേക്ക് 20 മില്യണ്‍ ഡോളറും ഖത്തര്‍ 2014 -ല്‍ സംഭാവന ചെയ്തു.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button