ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മെട്രോ ക്ലിനിക് സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസിക്ഷേമ ശില്പശാലയും

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, September 25, 2017 10:39 AM hrs IST


കുവൈത്ത് : ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ കേരള കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ (കെപിഡബ്യുഎ) കുവൈറ്റ് ചാപ്റ്ററും മെട്രോ മെഡിക്കല്‍ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രവാസികള്‍ക്കായുള്ള വിവിധോദ്ദേശ്യ പ്രവാസി ക്ഷേമ ശില്പശാലയും 2017 സെപ്റ്റംബര്‍ 29നു വെള്ളിയാഴ്ച രാവിലെ  7:00 മുതല്‍ 2:00വരെ ഫര്‍വാനിയ മെട്രോ ക്ലിനിക്കില്‍ സംഘടിപ്പിക്കുന്നു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ശ്രീ എന്‍ അജിത് കുമാര്‍ , കേരള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളെ കുറിച്ച വിശദീകരിക്കും. കുവൈറ്റ് പ്രവാസി സമൂഹത്തിലെ വിവിധ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കായി, ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രതിനിധികള്‍  പ്രമേയം/ ഹൃദ്രോഗങ്ങള്‍ / കിഡ്നി രോഗങ്ങള്‍ എന്നിവയെ കുറിച്ച് ആരോഗ്യ പരിരക്ഷാ ക്‌ളാസുകള്‍ നല്‍കുന്നതാണ്. ആതുര സേവനം ഉപയോഗപ്പെടുത്തുവാന്‍  സാമ്പത്തിക/ സാഹചര്യങ്ങള്‍  ഇല്ലാത്തവര്‍ ഈ സൗജന്യ അവസരം തീര്‍ച്ചയായും ഉപയോഗിക്കണം എന്നും പങ്കെടുക്കുന്നവര്‍ക്ക് 3 മാസം  തുടര്‍ ചികിത്സയ്ക്ക് ഫീസ് ഇളവ് നല്‍കുന്നതാണ് എന്നും മെട്രോ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ആവശ്യക്കാര്‍ക്ക് നോര്‍ക്ക/ പ്രവാസി ക്ഷേമനിധി എന്നിവയുടെ ഫോമുകള്‍ പൂരിപ്പിക്കാന്‍ പൂര്‍ണ സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിക്കുന്നു. 11 മാസങ്ങള്‍ കൊണ്ട് രാഷ്ട്രീയ-സാമുദായിക-പ്രാദേശിക ചിന്താരഹിതമായി 8 രാജ്യങ്ങളില്‍ പ്രവാസി സംഘടനകളും നാട്ടില്‍ 14 ജില്ലകളില്‍ മുന്‍പ്രവാസികള്‍ക്കായി കമ്മറ്റികളും രൂപം കൊണ്ട കെപിഡബ്യുഎയുടെ അംഗത്വം എടുക്കാനും സംഘടന കുറിച്ചു അറിയാനും ഉള്ള അവസരം എല്ലാവരും ഉപയോഗിക്കണം എന്നും സംഘാടകര്‍ ഉണര്‍ത്തിക്കുന്നു.  വ്യത്യാസങ്ങള്‍ക്കും ആശയസംകടനങ്ങള്‍ക്കും അപ്പുറം പ്രവാസികള്‍ക്ക് ഒരുമിച്ച് നിന്ന് സ്വയം നേടാന്‍ ഒരുപാട്  കാര്യങ്ങള്‍ ഉണ്ട്  എന്നും തിരിച്ചു പോക്കും നാട്ടിലെ നിലനില്‍പ്പും ചര്‍ച്ച ചെയ്യേണ്ട  സമയം അധികരിച്ചു എന്നും ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ് കെപിഡബ്യുഎ.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

മലേഷ്യന്‍ രാജാവും പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി