ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ശുചീകരണ ജോലിപൂര്‍ത്തിയാക്കി അല്‍ മമ്മൂറ പാര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, September 25, 2017 12:54 PM hrs IST


ദോഹ : ശുചീകരണ ജോലിപൂര്‍ത്തിയാക്കി അല്‍ മമ്മൂറ പാര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍. 

പാര്‍ക്കിന് സമീപത്തെ ശുചീകരണ ജോലിപൂര്‍ത്തിയാക്കിയശേഷം പാര്‍ക്ക് ജനങ്ങള്‍ക്കായി തുറക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വകുപ്പ് അധികൃതര്‍. പുതിയ പാര്‍ക്കുകള്‍ക്ക് വ്യത്യസ്തവും നവീനവുമായ ഘടനയാണ് നല്‍കുന്നത്. രാജ്യത്തെ പബ്ലിക് പാര്‍ക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നിലവിലെ പാര്‍ക്കുകള്‍ നവീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണിത്. പാര്‍ക്കുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. നിലവില്‍ 87 പാര്‍ക്കുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ആറ്് വര്‍ഷത്തിനുള്ളിലായി 40 പാര്‍ക്കുകളാണ് രാജ്യത്ത് തുറന്നത്. 

 കുടുംബങ്ങള്‍ക്കായാണ് പാര്‍ക്ക് തുറക്കുന്നത്. കായിക, വിനോദ സൗകര്യങ്ങളും കുട്ടികള്‍ക്കായി കളിസ്ഥലവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പാര്‍ക്കിലുണ്ട്. ജനത്തിരക്കേറിയ സ്ഥലങ്ങളിലും മറ്റും കൂടുതല്‍ പാര്‍ക്ക് തുറക്കുന്നതിനാണ് വകുപ്പ് മുന്‍ഗണന നല്‍കുന്നത്. അല്‍ വഖ്റയിലും അല്‍ വുഖൈറിലും കൂടുതല്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണെന്നും അദ്ദേഹം പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

മലേഷ്യന്‍ രാജാവും പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി