ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നല്ല ഗുരുക്കന്മാരെ കിട്ടിയതാണ് ജീവിതവിജയം: ഹരിഹരന്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, October 04, 2017 1:03 PM hrs IST


ഷാര്‍ജ : നല്ല ഗുരുക്കന്മാരെ കിട്ടുകയെന്നതാണ് ജീവിതത്തിലെ വിജയമെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഹരിഹരന് ലെന്‍സ്വ്യൂ കലാസമിതി ഷാര്‍ജയില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.കൃഷ്ണനായര്‍ അടക്കമുള്ള നല്ല ഗുരുക്കന്മാരുടെ കീഴില്‍ സിനിമാജീവിതം ആരംഭിക്കാന്‍ സാധിക്കുകയെന്നത് ചെറിയ കാര്യമല്ല. 50 വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകള്‍ ജനങ്ങള്‍ അംഗീകരിക്കുകയും വന്‍ വിജയങ്ങള്‍ നേടുകയും ചെയ്തപ്പോള്‍ അവ സമര്‍പ്പിക്കുന്നത് ഗുരുക്കന്മാരുടെ മുന്നിലാണ്. അഭിനയത്തിലും സംഗീതത്തിലുമെല്ലാം കഴിവ് തെളിയിച്ച നിരവധി പ്രതിഭകളെ പരിചയപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ജീവിതത്തില്‍ ആരാധനയോടെ നോക്കിനിന്ന പല പ്രമുഖരേയും അടുത്തുപരിചയപ്പെടാനും അവരോടൊത്ത് പ്രവര്‍ത്തിക്കാനും സാധിച്ചത് മഹാഭാഗ്യമായി കരുതുന്നതായി ഹരിഹരന്‍ പറഞ്ഞു. സിനിമാജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ പണമുണ്ടാക്കിയെന്നോ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നോ ചിന്തിക്കാറില്ല, പകരം മലയാള സിനിമയിലൂടെ നിരവധി കലാകാരന്മാര്‍ക്ക് അവസരം നല്‍കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ ചാരിതാര്‍ഥ്യമെന്ന് ഹരിഹരന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഹരിഹരനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. തന്റെ പിതാവിന്റെ ശിക്ഷണത്തില്‍ മലയാള സിനിമയില്‍ വിജയം നേടിയ വലിയ സംവിധായകനെ ആദരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അപൂര്‍വ്വ ഭാഗ്യമായി കരുതുന്നതായി ജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ഖജാന്‍ജി വി.നാരായണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എസ്.മുഹമ്മദ് ജാബിര്‍, മാനേജിങ് കമ്മറ്റി അംഗം യൂസുഫ് സഖീര്‍, ലെന്‍സ് വ്യൂ ഡയറക്ടര്‍ എ.വി.മധു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇ.ടി.പ്രകാശ് സ്വാഗതവും സുരേഷ് പി നായര്‍ നന്ദിയും പറഞ്ഞു. ഡോ.അപര്‍ണ്ണ അവതാരകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി ഹരിഹരന്‍ ചിത്രങ്ങളിലെ ഗാനങ്ങളെ കോര്‍ത്തിണക്കി നൃത്ത, സംഗീത പരിപാടിയും സംഘടിപ്പിച്ചിരുന്നു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button