ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഹാജിമാര്‍ക്ക് പുല്‍പ്പറ്റ കെ.എം.സി.സി സ്വീകരണം നല്‍കി

സുള്‍ഫീക്കര്‍ ഒതായി

News added on : Monday, October 09, 2017 1:11 PM hrs IST


ജിദ്ദ : നാട്ടില്‍ നിന്ന് ഉംറ നിര്‍വഹിക്കാനായെത്തിയ അലവിക്കുട്ടി ചെമ്പനും ഷഫീഖ് കോടിത്തൊടികക്കും മോങ്ങം പുല്‍പ്പറ്റ പതിനെട്ടാം വാര്‍ഡ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. റഷീദ് വളമംഗലം ഉദ്ഘാടനം ചെയ്ത ചടങ്ങിന് കമാല്‍ കോടിത്തൊടിക അധ്യക്ഷത വഹിച്ചു. ഇവിടുത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിലും നാടിന്റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് സമയോചിതമായ ഇടപെടലുകള്‍ നടത്തിവരുന്ന പ്രവാസി സമൂഹത്തിനോടുള്ള കടപ്പാട് അളന്നു തിട്ടപ്പെടുത്താനാവില്ലെന്ന് മറുപടി പ്രസംഗത്തില്‍ അലവിക്കുട്ടി ചെമ്പനും സ്‌നേഹബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ കാണിക്കുന്ന കാര്‍ക്കശ്യം പ്രശംസനീയമാണെന്ന് ഷഫീഖ് കോടിത്തൊടികയും പറഞ്ഞു. അതിഥികള്‍ക്കുള്ള ഉപഹാരം മന്‍സൂര്‍ കോടിത്തൊടിക സമര്‍പ്പിച്ചു. മുഹമ്മദ് ചെമ്പന്‍ , ടി.പി. സലാം, ഫൈസല്‍ കോടിത്തൊടിക, മുഹമ്മദ് താഴെ മോങ്ങം , യൂനുസ് മൈലപ്പുറം, കെ.ടി. നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.കെ

ജാഫറിന്റെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങില്‍ അസീസ് ഭായ് മോങ്ങം സ്വാഗതവും മൂസക്കുട്ടി കുന്നത്ത് നന്ദിയും പറഞ്ഞു .



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button