ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

യാത്രയയപ്പ് നല്‍കി

ഷക്കീബ് കൊളക്കാടന്‍

News added on : Tuesday, October 10, 2017 1:20 PM hrs IST


റിയാദ് : മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച അലി താണിയനു കേളി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 30 വര്‍ഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ അലി കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഏരിയ വൈസ് പ്രസിഡന്റ് സമദ് ചാത്തോളില്‍ അധ്യക്ഷനായ ചടങ്ങില്‍ ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ദസ്തഗീര്‍, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം റഷീദ് മേലേതില്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, വൈസ് പ്രസിഡന്റ് സുധാകരന്‍, ബത്ത ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ടി. ആര്‍ സുബ്രഹ്മണ്യന്‍, രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അറക്കല്‍, ശിവദാസന്‍, ഏരിയ ട്രഷറര്‍ സി ടി പ്രകാശന്‍, കേളി സൈബര്‍വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍, ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ്, കെ. പി കൃഷ്ണന്‍, സാജിദ് കാളികാവ് , സുരേഷ്

ചന്ദ്രന്‍ , ബാബു കെ.പി , രാജേഷ് പുളിക്കല്‍, രജീഷ് പിണറായി, രാജേഷ് കാടപ്പടി, മുരളീധരന്‍, കെ. ടി ബഷീര്‍, ഇസ്മയില്‍ തടായില്‍ , മോഹന്‍ദാസ് , ശശികുമാര്‍, ഹുസ്സൈന്‍, ധനേഷ് , ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയ കമ്മിറ്റിക്കു വേണ്ടി ഏരിയ സെക്രട്ടറി പ്രഭാകരന്‍ ഉപഹാരം നല്‍കി. അലി താണിയന്‍ യാത്രയയപ്പിനു നന്ദി പറഞ്ഞു .



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

കെ.എം.സി.സി 'ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് 2017' റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചാമ്പ്യന്മാര്‍