ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുവൈറ്റില്‍ കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗത്വ ക്യാംപയിന്‍: ബോര്‍ഡ് ഡയറക്ടര്‍

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, October 11, 2017 10:43 AM hrs IST


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാംപെയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ   പദ്ധതികളെക്കുറിച്ച് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വിശദീകരിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം മികച്ച പിന്തുണയാണ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം 70000 ത്തിലേറെ പേര്‍ പുതിയതായി ക്ഷേമനിധിയില്‍ അംഗത്വമെടുത്തു. ക്ഷേമ പെന്‍ഷന്‍ ഏകീകരിച്ച് മിനിമം പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പ്രവാസികള്‍ക്കായ് ഡിവിഡന്റ് പെന്‍ഷന്‍  സ്‌കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികള്‍ പുതിയ ബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ബോര്‍ഡില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്, അതിന്റെ ഭാഗമായി ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന ഒരു വര്‍ഷം കൊണ്ട് കുവൈറ്റില്‍ നിന്ന് ഒരു ലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ അംഗത്വ കാമ്പെയിന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അംഗത്വ ക്യാംപെയിനെക്കുറിച്ചും, ക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്നതിനായ് കുവൈറ്റിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ 14, ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'എന്റെ കൃഷി' കാര്‍ഷിക മത്സരത്തിന്റെ പ്രഖ്യാപനവും വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് നടന്നു.  ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരാറുള്ള ചിത്രചനാ മത്സരം 'മഴവില്ല്-2017' നവംബര്‍ 10നു റിഗ്ഗായ് അല്‍-ജവഹറ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കുമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

 അബ്ബാസിയ കല സെന്ററില്‍ വെച്ച് നടന്ന പത്രമ്മേളനത്തില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.




 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെ.കെ.ഐ.സി. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസിന് ഇസ്ലാഹീ സെന്റെര്‍ യാത്ര അയപ്പ് നല്‍കി
എഡിഎകെ ഓണം ഈദ് സംഗമത്തിന്റെ ഫ്‌ലയര്‍,റാഫിള്‍,ഫുഡ് കൂപ്പണ്‍ റിലീസ് ചെയ്തു
ഹൃദയങ്ങള്‍ ചേര്‍ത്തുവെച്ച് സാന്ത്വനം
സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ഏഴാമത് ''വൈക്കം മുഹമ്മദ്ബഷീര്‍ പുരസ്‌കാരദാനം'' റാഫള്‍ കൂപ്പണ്‍ ഉത്ഘാടനം ചെയ്തു
കല (ആര്‍ട്ട്) കുവൈറ്റ് ഒരുക്കുന്ന 'നിറം 2017' ശിശുദിന ചിത്രരചനാ മത്സരം നവമ്പര്‍-10 ന്
കോഴിക്കോട് ഡിസ്റ്റ്രിക്റ്റ് എന്‍ ആര്‍ ഐ അസോസിയേഷന്‍(കെ.ഡി.എന്‍.എ) സാല്‍മിയ ഏരിയ ഭാരവാഹികളെതിരഞ്ഞെടുത്തു
ആഘോഷമായി ആലപ്പുഴയുടെ ഓണം ഈദ് സംഗമം
ആര്‍ എസ് സി കുവൈത്ത് നാഷണല്‍ സാഹിത്യോത്സവ് 2017 ബ്രോഷര്‍ പ്രകാശനം ചെയ്തു
അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ജയേഷിന്റെ നില മെച്ചപ്പെട്ടു