ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുവൈത്ത് കെ.എം.സി.സി. ഓണ്‍ലൈന്‍ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, October 11, 2017 11:38 AM hrs IST


കുവൈത്ത് സിറ്റി : അറിവിലൂടെ നന്മ നന്മയിലൂടെ വിജയം എന്ന ആപ്തവാക്യവുമായി കുവൈത്ത് കെ.എം.സി.സി. മതകാര്യ വിംഗ് എല്ലാ ശനിയാഴ്ച്ചകളിലും സംഘടിപ്പിച്ചു വന്ന ഓണ്‍ലൈന്‍ ക്വിസ് സമാപിച്ചു. 2016 ഡിസംബര്‍ 24 നു തുടങ്ങിയ ക്വിസ് പ്രോഗ്രാമില്‍ 200 ല് പരം പേര്‍ പങ്കെടുത്തിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഇസ്ലാമിക ചരിത്രം, മുസ്ലിലീഗ് ചരിത്രം, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ്സില്‍ കുവൈത്ത് കെ.എം.സി.സി. യുടെ വിവിധ ഏരിയകള്‍ തമ്മിലും വ്യക്തിഗതമായും മത്സരങ്ങള്‍ നടന്നു. ഏരിയ ടീം അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ മഹ്ബൂല , ജഹ് റ , സബ്ഹാന്‍ ഏരിയകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വ്യക്തികത വിജയികളായി ആബിദ് ഫൈസി (ഫര്‍വാനിയ) ഒന്നും ഹംസ വാണിയന്നൂര്‍ (ഫഹാഹീല്‍) രണ്ടും ഷാഹുല്‍ ഹമീദ് (ജഹറ) മൂന്നും സ്ഥാനങ്ങള്‍ നേടി.40 ആഴ്ച്ചകള്‍ മുടക്കമില്ലാതെ നടന്ന ഈ ക്വിസ് പ്രോഗ്രാമില്‍ മുഹമ്മദലി ഫൈസി ക്വിസ് മാസ്റ്ററായിരുന്നു. കേന്ദ്ര സെക്രട്ടറി ഇസ്മായില്‍ ബേവിഞ്ച, മതകാര്യ വിംഗ് ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്‍.കെ.ഖാലിദ് ഹാജി, കണ്‍വീനര്‍ നിസാര്‍ അലങ്കാര്‍  തുടങ്ങിയവര്‍ നടത്തിയ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാണു ഈ പ്രോഗ്രാമിന്റെ വിജയത്തിനാധാരമെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ ട്രഷറര്‍ എം.കെ. അബ്ദുള്‍റസാഖ് എന്നിവര്‍  പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവംബര്‍ 10 നു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന കുവൈത്ത് കെ.എം.സി.സി.നാല്പതാം വാര്‍ഷികാഘോഷ സമാപന മഹാസമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെ.കെ.ഐ.സി. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസിന് ഇസ്ലാഹീ സെന്റെര്‍ യാത്ര അയപ്പ് നല്‍കി
എഡിഎകെ ഓണം ഈദ് സംഗമത്തിന്റെ ഫ്‌ലയര്‍,റാഫിള്‍,ഫുഡ് കൂപ്പണ്‍ റിലീസ് ചെയ്തു
ഹൃദയങ്ങള്‍ ചേര്‍ത്തുവെച്ച് സാന്ത്വനം
സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ഏഴാമത് ''വൈക്കം മുഹമ്മദ്ബഷീര്‍ പുരസ്‌കാരദാനം'' റാഫള്‍ കൂപ്പണ്‍ ഉത്ഘാടനം ചെയ്തു
കല (ആര്‍ട്ട്) കുവൈറ്റ് ഒരുക്കുന്ന 'നിറം 2017' ശിശുദിന ചിത്രരചനാ മത്സരം നവമ്പര്‍-10 ന്
കോഴിക്കോട് ഡിസ്റ്റ്രിക്റ്റ് എന്‍ ആര്‍ ഐ അസോസിയേഷന്‍(കെ.ഡി.എന്‍.എ) സാല്‍മിയ ഏരിയ ഭാരവാഹികളെതിരഞ്ഞെടുത്തു
ആഘോഷമായി ആലപ്പുഴയുടെ ഓണം ഈദ് സംഗമം
ആര്‍ എസ് സി കുവൈത്ത് നാഷണല്‍ സാഹിത്യോത്സവ് 2017 ബ്രോഷര്‍ പ്രകാശനം ചെയ്തു
അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ജയേഷിന്റെ നില മെച്ചപ്പെട്ടു