ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ആദ്യമായി ബഹ്‌റൈനിലെത്തുന്നു

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, October 11, 2017 11:43 AM hrs IST


മനാമ : മത പ്രഭാഷണ വേദികളില്‍ വിസ്മയമായി മാറിയ അത്ഭുത ബാലന്‍  സ്വാലിഹ് ബത്തേരി ഒക്ടോബര്‍ 19ന് ബഹ്‌റൈനിലെത്തുന്നു. കേരളത്തിലുടനീളം മത പ്രഭാഷണ വേദികളിലെ അത്ഭുത പ്രതിഭയായി മുന്നേറുന്ന സ്വലിഹ് ആദ്യമായാണ് ബഹ്‌റൈനിലെത്തുന്നത്. 

സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ്ടൗണ്‍ ഏരിയയുടെ പന്ത്രണ്ടാം സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഈ പ്രതിഭ ബഹ്‌റൈനിലെത്തുന്നത്.  ഒക്ടോബര്‍ 19ന് ഹമദ് ടൗണ്‍ ഫാത്തിമാ ഓഡിറ്റോറിയത്തിലും 20ന് മനാമ സമസ്ത കേന്ദ്ര മദ്‌റസാ ഓഡിറ്റോറിയത്തിലുമാണ് ഈ സ്വാലിഹിന്റെ പ്രഭാഷണം ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, എസ്.എം അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞുമുഹമ്മദ് ഹാജി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി, സ്വാദിഖ് മൗലവി ഹമദ് ടൗണ്‍ (ചെയര്‍മാന്‍), എസ്.കെ നൗഷാദ് (കണ്‍വീനര്‍), നിസാര്‍ കാക്കുനി (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് +973-33539691 ല്‍ ബന്ധപ്പെടുക.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

വേങ്ങര വിജയം ; കെ.എം.സി.സി ബഹ്‌റൈന്‍ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു