ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഫോക്ക് അബ്ബാസിയ ജലീബ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓണം ഈദ് സല്ലാപം സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, October 12, 2017 10:53 AM hrs IST


കുവൈത്ത് : കുവൈറ്റിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) അബ്ബാസിയ ജലീബ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓണം ഈദ് സല്ലാപം സംഘടിപ്പിച്ചു അബ്ബാസിയ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജലീബ് യൂണിറ്റ് കണ്‍വീനര്‍ ശ്രീ ഇ  ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  ഭാരതീയ വിദ്യാഭവന്‍ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ മഹേഷ് അയ്യര്‍ ഉദ്ഘാടനം ചെയ്തു അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷിജു കോട്ടായി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും അബ്ബാസിയ യൂനിറ്റ് ട്രഷററും ആയ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു അബ്ബാസിയ യൂണിറ്റ് സെക്രട്ടറി ശ്രീ എ കെ രാജേഷ് ജലീബ് യൂനിറ്റ് സെക്രട്ടറി ശ്രീ സോമന്‍ പി ജലീബ് യൂനിറ്റ് ട്രഷറര്‍ ജോസഫ് മാത്യു  സ്‌പോര്‍ട്‌സ് സെക്രട്ടറി രമേശന്‍ പി വി  അബ്ബാസിയ വനിതാ വേദി കോര്‍ഡിനേറ്റര്‍ ശ്രീമതി പ്രശാന്തി വര്‍മ ജലീബ് യൂണിറ്റ് കോര്‍ഡിനേറ്റര്‍ ശ്രീമതി സജിജ മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു

ഫോക്ക് പ്രസിഡണ്ട് ശ്രീ ബിജു ആന്റണി ജനറല്‍ സെക്രട്ടറി ശ്രീ എം.എന്‍ സലീം ട്രെഷറര്‍ സാബു ടി വി   വനിതാ വേദി ചെയര്‍പേര്‍സണ്‍ ശ്രീമതി ബിന്ദു രാധാകൃഷ്ണന്‍ ഉപദേശക സമിതി അംഗം  പ്രവീണ്‍ അടുത്തില ആര്‍ട്‌സ് സെക്രട്ടറി ഷംജു  എം  എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു  ഫോക്ക് മുഖ്യ രക്ഷാധികാരി  ശ്രീ എന്‍ ജയശങ്കര്‍  രക്ഷാധികാരി  ശ്രീ  എന്‍ ഹരിദാസ്  ഉപദേശക സമിതി അംഗങ്ങളായ ചന്ദ്രമോഹന്‍ കണ്ണൂര്‍  അനില്‍ കേളോത്ത് ശ്രീ പ്രശാന്ത് എന്നിവരും സംബന്ധിച്ചു. മാവേലി എഴുന്നള്ളത്തും 

ഫോക്ക്  കുടുംബാംഗങ്ങളുടെവിവിധ നിറപ്പകിട്ടാര്‍ന്ന  കലാപരിപാടികളും  രുചികരമായ ഓണസദ്യയും പരിപാടിക്ക് മാറ്റു കൂട്ടി



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കുക: കല കുവൈത്ത്് അബുഹലിഫ മേഖല സമ്മേളനം