ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മലേഷ്യന്‍ രാജാവും പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, October 17, 2017 10:56 AM hrs IST


ദോഹ : മലേഷ്യന്‍ രാജാവും പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി മലേഷ്യയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ് തുന്‍ അബ്ദുല്‍ റസാഖുമായി കൂടിക്കാഴ്ച നടത്തി. പൊതുതാത്പര്യമുള്ള മേഖലാ, അന്തര്‍ ദേശീയ വിഷയങ്ങളും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള സംയുക്ത സഹകരണവും ചര്‍ച്ചയായി.

തിങ്കളാഴ്ച പാര്‍ലമെന്റ് ഹൗസില്‍ നടന്ന ഔദ്യോഗിക വിരുന്നിലും അമീര്‍ പങ്കെടുത്തു. മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍, പ്രധാനമന്ത്രി മുഹമ്മദ് നജീബ് തുന്‍ അബ്ദുല്‍ റസാഖ് തുടങ്ങിയവരാണ് പാര്‍ലമെന്റ് ഹൗസ് ആസ്ഥാനത്ത് അമീറിനെ സ്വാഗതം ചെയ്തത്.

 മലേഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നയതന്ത്ര പ്രതിനിധികളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. മലേഷ്യന്‍ രാജാവും പ്രധാനമന്ത്രിയും ഖത്തറി പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി.

ക്വലാലംപൂരിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍
മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്