ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

'സയാന' യുടെ പൂജ നവംബര്‍ 1ന്

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, October 31, 2017 12:11 PM hrs IST


തിരുവനന്തപുരം :  'സയാന' യുടെ പൂജ നവംബര്‍ 1ന്. ഒമാന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ: ഖാലിദ് അല്‍ സിഡ്ജാലി കഥയെഴുതി സംവിധാനം ചെയ്യുന്ന 'സയാന' യുടെ പൂജ നവംബര്‍ 1ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ നടക്കും. 

കിഴക്കന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചാണ് ഇന്‍ഡോ-ഒമാന്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇതോടൊപ്പം ഓരോ സ്ത്രീകളുടെയും അവസ്ഥ അവളുടെ അവകാശങ്ങള്‍, വളരെ മോശമായ സാഹചര്യങ്ങള്‍ എന്നിവയും സിനിമയില്‍ പ്രതിപാദിക്കുന്നു. അറബ് മലയാളം ഭാഷകളില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഒമാന്‍ നടീനടന്‍മാരോടൊപ്പം മലയാളത്തിന്‍ നിന്നുള്ള എം.ആര്‍ ഗോപകുമാര്‍, സാഗര്‍, റിജുറാം എന്നിവര്‍ വേഷമിടും. 

അറബി ഭാഷയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹീര ഫിലിംസ് മാധവന്‍ എടപ്പാളിനൊപ്പം ഒമാന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അതോറിറ്റിയും നിര്‍മ്മാണത്തില്‍ പങ്കാളികളാകും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button