ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം അനുസ്മരണ ദിനമായി ആചരിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, November 01, 2017 10:27 AM hrs IST


ഒമാന്‍ :  മുന്‍ പ്രധാനമന്ത്രിയും ,കോണ്‍ഗ്രസ് അദ്ധ്യക്ഷയും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിത്വ ദിനം അനുസ്മരണ ദിനമായി ആചരിച്ചു .ഒമാന്‍ നാഷ്ണല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ച യോഗം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി ടി.ജയകൃഷ്ണന്‍ ഉത്ഘാടനം നിര്‍വഹിച്ചു . ഇന്ദിരാ പ്രിയദര്‍ശിനിയുടെ ഛായ ചിത്രത്തിന് മുന്നില്‍ നിലവിളക്കു കൊളുത്തിയും,പുഷ്പാര്‍ച്ചന നടത്തിയും ആണ് ചടങ്ങു ആരംഭിച്ചത് .ജവഹര്‍ ലാല്‍ നെഹ്രുവിന്റെ മകള്‍ എന്ന നിലയില്ല മറിച് ഇന്ത്യ കണ്ട ശക്തയായ പ്രധാനമന്ത്രി എന്ന നിലയിലാണ് രാജ്യം ഇന്ദിരാജിയെ ഓര്‍മ്മിക്കുന്നത് എന്ന് സിദ്ദിക്ക് ഹസ്സന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കപട വാഗ്ദാനങ്ങള്‍ നല്‍കിയല്ല ഇന്ദിരാജി ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍ ആയതെന്നും ദാരിദ്ര നിര്‍മാര്‍ജനത്തിനായി ആവിഷ്‌കരിച്ച പദ്ധതികളൂം,പഞ്ചവത്സര പദ്ധതികളുടെ വിജയവും ആണ് ഇന്ന് കാണുന്ന ഇന്ത്യയെ കെട്ടിപ്പടുത്തതെന്നു ഉല്‍ഘാടന പ്രസംഗത്തില്‍ ടി ജയകൃഷ്ണന്‍ അനുസ്മരിച്ചു .ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും ,ഇന്ത്യയിലെ കാര്‍ഷിക മേഖലക്കും നല്‍കിയ സംഭാവനകള്‍ ആണ് ഇന്നത്തെ ഇന്ത്യയെ പ്രധാന സാമ്പത്തിക സാമ്പത്തിക ശക്തിയാക്കിയത് എന്ന് എന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു . ഇന്ത്യരാജിയുടെ കാലത്തു വിദേശ ശക്തികള്‍ക്ക് ഇന്ത്യയെ ആക്രമിക്കാനോ,കാശ്മീരില്‍ വിഘടന വാദികള്‍ക്ക് ചലിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്ന് കെ.എം.സി.സി പ്രതിനിധി ഉമ്മര്‍ ബാപ്പു അഭിപ്രായപ്പെട്ടു .ഭീകരവാദത്തിനെതിരെ എടുത്ത ശക്തമായ നിലപാടുകൊണ്ടു തന്റെ ജീവന്‍ പോലും  അപകടത്തില്‍ ആണെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും സിഖ് കാരായ തന്റെ അംഗരക്ഷകരെ ആ ചുമതലയില്‍ നിന്നും മാറ്റാതിരുന്നത് ഇന്ദിരാജിയുടെയും,കോണ്‍ഗ്രസിന്റെയും മതേതര മനസ്സ് കൊണ്ടാണെന്നു എന്‍.ഒ ഉമ്മന്‍ അഭിപ്രായപ്പെട്ടു .ഒ .ഐ.സി സി നേതാക്കളയ ഹൈദ്‌റോസ് പതുവന, കുര്യാക്കോസ് മാളിയേക്കല്‍,പി.വി കൃഷ്ണന്‍,നൂറുദ്ധീന്‍ പയ്യന്നൂര്‍ ,ഷാജഹാന്‍,ശിഹാബുദ്ദീന്‍ ഓടയം,ഹംസ അത്തോളി,അനീഷ്‌കടവില്‍,ജോളി മേലേത്ത്, മുഹമ്മദ് കുട്ടി , നിയാസ് കണ്ണൂര്‍,ഷഹീര്‍് അന്‍ജല്‍,ജിജോ കണ്ടോത്ത്,രവി വീരച്ചേരി, എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി,ബിന്ദു പാലക്കല്‍ ,മോഹന്‍

കുമാര്‍,അബൂബക്കര്‍,പീയുഷ്,റാഫി ചക്കര,ദില്‍ഷാദ് ചാവക്കാട്,മിഥുന്‍ നജാ കബീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി എന്‍.ഒ.ഉമ്മന്‍ി സ്വാഗതവും ,നസീര്‍ തിരുവത്‌റ നന്ദിയും  പറഞ്ഞു .



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button