ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കര്‍ഷകരെ സംരക്ഷിക്കാന്‍ സാധിക്കാത്ത കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം : ഇന്‍ഫാം

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, November 01, 2017 11:31 AM hrs IST


കോട്ടയം : കര്‍ഷകര്‍ക്ക് സംരക്ഷ ണവും ഉല്പന്ന ങ്ങള്‍ക്ക് ന്യായവി ലയും സമയ ബന്ധിത സംഭരണങ്ങളുമില്ലാതെ നിരന്തരം പ്രഖ്യാപ നങ്ങള്‍ നടത്തി കര്‍ഷകരെ വിഢിക ളാക്കുന്ന സംസ്ഥാന കൃഷിവ കുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലി യാര്‍ അഡ്വ.വി. സി.സെ ബാസ്റ്റ്യന്‍ ആരോപിച്ചു. സമയ ബന്ധിതമായി കര്‍ഷക രില്‍നിന്ന് നെല്ല് സംഭരി ക്കാനോ, സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നല്‍കുവാനോ നിലവി ലുള്ള നെല്‍കര്‍ഷകരെ സംരക്ഷി ക്കുവാനോ സാധിക്കാ തെ സ്വന്തം കര്‍ഷക രുടെ നെല്ല് പാടത്ത് നശിച്ചു വീഴു മ്പോള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുവാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങുന്ന സര്‍ക്കാര്‍ കോടിക ളുടെ ഉദ്യോഗസ്ഥ അഴിമ തിക്ക് കൂട്ടുനില്‍ക്കുകയാണ്. വന്‍ അരിമില്ലുട മക ളുടെ ഏജന്റുമാ രായി ഭക്ഷ്യകൃ ഷിവ കുപ്പു കള്‍ മാറിയി രിക്കു ന്നത് കര്‍ഷക സമൂഹത്തിന് അപമാ നക രമാണ്. മെത്രാന്‍കായ ലില്‍ വിത്തെറിഞ്ഞ് നെല്‍കൃഷി വ്യാപിപ്പി ക്കുവാന്‍ നടത്തുന്ന പ്രചരണം വിരോധാ ഭാസ മാണ്. മെത്രാന്‍കായല്‍ കൃഷി യില്‍ നിന്ന് സാമ്പത്തി കമായി എന്തു നേട്ട മുണ്ടായെന്ന് പൊതുസമൂഹത്തെ കൃഷിവ കുപ്പ് അറിയി ക്കണം. ഉല്പാദ നക്ഷ മത യുള്ള വിത്ത്

കൃത്യമായി കര്‍ഷകര്‍ക്ക് നല്‍കുന്ന തിലും കൃഷിവ കുപ്പ് പരാജ യപ്പെ ട്ടു. സാമ്പത്തികത്തകര്‍ച്ച മൂലം കൃഷിചെയ്യാതെ കിടക്കുന്ന തരിശു ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാട്ടത്തിനു നല്‍കുമെന്നു പറയുന്ന കൃഷിമന്ത്രി കൃഷി ചെയ്ത കര്‍ഷകന്റെ നെല്ല് സംഭരി ക്കാനും സര്‍ക്കാര്‍ പ്രഖ്യാപിച്ച വില നല്‍കാനും പരാജയപ്പെട്ടിരിക്കുന്നത് ദുഃഖകരമാണ്. വിളഇന്‍ഷ്വ റന്‍സ് പദ്ധതി യുടെ വീതം പറ്റുന്നവരായി കൃഷിഉദ്യോഗസ്ഥര്‍ മാറി

യിരിക്കുന്നു. വിള ഇന്‍ഷ്വറന്‍സ് പദ്ധതി യില്‍ തുക അടയ്ക്കാ ത്തവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ നഷ്ടപരിഹാരത്തുകകള്‍ ലഭിക്കില്ലെന്നുള്ള കൃഷിവകുപ്പ് നടത്തുന്ന പ്രചരണത്തിന് നീതികരണമില്ല. സര്‍ക്കാര്‍ വിവിധ കാര്‍ഷിക ഗവേഷ ണങ്ങള്‍ക്കായി കോടികള്‍ ചെലവ ഴിക്കു മ്പോള്‍ ഇതുമൂലം ആഭ്യന്തര കാര്‍ഷിക വളര്‍ച്ചയ്ക്ക് എന്തുനേ ട്ടമു ണ്ടായി യെന്ന് വിലയി രുത്ത പ്പെട ണം. നിലവി ലുള്ള 1100 രൂപ കര്‍ഷക പെന്‍ഷന്‍ എല്ലാമാസവും നല്‍കുന്ന തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജ യപ്പെ ട്ടിരി ക്കുമ്പോള്‍ കര്‍ഷക പെന്‍ഷന്‍ 10,000 രൂപയാക്കണമെന്ന കാര്‍ഷികവികസന നയശുപാര്‍ശ നടപ്പി ലാക്കു മെന്നുള്ള കൃഷിമ ന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടു ക്കാന്‍ മാത്രം വിഢിക ളല്ല കര്‍ഷക രെന്ന് സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ചെറുകിട കര്‍ഷകര്‍ക്ക് റബര്‍ വിലത്തകര്‍ച്ചയില്‍ ആശ്വാസ മായ സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജക പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. മെയ് മുതലുള്ള പണം കര്‍ഷകര്‍ക്ക് ലഭിച്ചി ട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ള തായി കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംഘ ട്ടത്തിന്റെ ബാക്കിയാ യ 23.76 കോടി രൂപ ഇതുവ രെയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടി ല്ല. സബ്‌സിഡി ക്കുതടസ്സം നേരിട്ടിരിക്കു മ്പോള്‍ ചെറുകിട കര്‍ഷകര്‍ വന്‍ നഷ്ടംമൂലം റബര്‍കൃഷി ഉപേക്ഷി ക്കുന്ന സാഹചര്യമാണു ള്ളത്. കൂടാതെ ആഭ്യന്ത രവി പണി യില്‍ വിലത്ത കര്‍ച്ച തുടരുകയുമാണ്. ആഭ്യന്തര ഉല്പാദനം തകര്‍ത്ത് ഇറക്കു മതി ക്കുള്ള അവസരം സൃഷ്ടിക്കാനുള്ള വ്യവസായലോ ബികളുടെ നീക്കങ്ങള്‍ക്ക് കൃഷിവ കുപ്പ് ഒത്താശ ചെയ്യു ന്നത് നീതികേ ടാണ്. കഴിഞ്ഞ 5 മാസങ്ങളിലെ റബര്‍ ഉത്തേജ കപ ദ്ധതി വിഹിതം കര്‍ഷകര്‍ക്ക് ലഭ്യമാ ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്ക ണമെന്നും തുടര്‍ന്നും കര്‍ഷകര്‍ക്ക് പണം ലഭിക്കു വാനുള്ള കാലതാ മസം ഒഴിവാ ക്കണ മെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button