ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ചലച്ചിത്രമേള ഡിസംബര്‍ എട്ടുമുതല്‍ 15വരെ

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, November 09, 2017 12:32 PM hrs IST


തിരുവനന്തപുരം : ചലച്ചിത്രമേള ഡിസംബര്‍ എട്ടുമുതല്‍ 15വരെ.  22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ടുമുതല്‍ 15വരെ തിരുവനന്തപുരത്ത് നടക്കും. മേള എട്ടിന് വൈകിട്ട്  നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ഏഷ്യന്‍ സിനിമ, ജപ്പാനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റ് പാക്കേജുകള്‍. മത്സരവിഭാഗത്തില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്ത 'രണ്ടുപേര്‍', സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നിവ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഹിന്ദി ചിത്രമായ ന്യൂട്ടണ്‍, ആസാമീസ് ചിത്രമായ വില്ലേജ് റോക്സ്റ്റാര്‍സ് എന്നിവ. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന് ആരംഭിക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടി കളാണ് വേണ്ടത് : ഇന്‍ഫാം
കര്‍ഷക വിരുദ്ധ കരാറുകള്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു : വി.സി. സെബാസ്റ്റ്യന്‍