ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അല്‍ മുല്ല കപ്പ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജലീബ് സൂപ്പര്‍ ബോയ്സ് ചാമ്പ്യന്മാര്‍

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, November 13, 2017 9:53 AM hrs IST


കുവൈത്ത് : കേരളം മുസ്ലിം അസോസിയേഷന്‍ സൂറ പബ്ലിക് അതോറിറ്റി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അല്‍ മുല്ല എക്സേഞ്ചു കപ്പിനായുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ കലാശക്കളിയുടെ അന്ത്യത്തില്‍  ടൈ ബ്രേക്കറിലൂടെ  ഒരു ഗോളിന് മഹ്ബൂല എഫ്. സി. ബ്രദര്‍സിനെ പരാജയപ്പെടുത്തി ജലീബ് സൂപ്പര്‍ ബോയ്സ് ചാമ്പ്യന്മാരായി. രണ്ടു ഗ്രൂപ്പുകളിലായി പതിനാലു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. അബു ഹലീഫ ചലഞ്ചേഴ്സ്, അബ്ബാസിയ സോക്കേഴ്‌സ്, ഫഹാഹീല്‍ ബ്ലാസ്റ്റേഴ്സ്, ഫര്‍വാനിയ ഡിജിഎ - എഫ്. സി, ഫിന്താസ് എഫ്.സി, കര്‍ണാടക നൈറ്റ് റൈഡേഴ്സ്, ഹവല്ലി സ്ട്രൈക്കേഴ്സ്, സിറ്റി ബ്രതെര്‍സ്, സബ്ഹാന്‍ എഫ്.സി ടൈഗേഴ്സ്, മഹ്ബൂല എഫ്.സി. ബ്രതെര്‍സ്, ജലീബ് സൂപ്പര്‍ ബോയ്സ്, സാല്‍മിയ ക്രാക്ക് ഷൂട്ടേര്‍സ്, ജഹ്റ സ്ട്രൈക്കേഴ്സ്, ഖൈത്താന്‍ യങ് ഹീറോസ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കേഫാക്കിന്റെ റഫറിമാര്‍ കളി നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കെ.കെ.എം. എ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉത്ഘാടനം ചെയ്തു. കെ.കെ.എം എ മുന്‍ ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിഖ്  മത്സരം പന്ത് തട്ടി കിക്ക് ഓഫ് ചെയ്തു.




ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനര്‍ എന്‍ജി. നവാസ് സ്വാഗതം പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് & സ്‌പോര്‍ട്‌സ് ഹെഡ് ഓഫ് ഫീല്‍ഡ് ഡിപ്പാര്‍ട് മെന്റ് അഹമ്മദ് യൂസഫ് അല്‍സായിഗ്,  ഈസാ ഹബീബ് അല്‍സൈദി, കെ.കെ.എം. എ ചെയര്‍മാന്‍ എന്‍.എ മുനീ, പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 




ജേതാക്കളായ ജലീബ് സൂപ്പര്‍ ബോയ്സ് ടീമിനുള്ള  ട്രോഫി അല്‍മുല്ല എക്സേഞ്ചു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ സൈമണ്‍  വിതരണം ചെയ്തു. റണ്ണര്‍ അപ്പായ മഹ്ബൂല എഫ്.സി. ബ്രതെര്‍സ് ടീമിനുള്ള ട്രോഫി ദോഹ ബാങ്ക് കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ നന്ദകുമാര്‍ വിതരണം ചെയ്തു. കളിക്കാര്‍ക്കും റഫറിമാര്‍ക്കുമുള്ള മൊമെന്റോ കാലും ട്രോഫികളും സഗീര്‍ തൃക്കരിപ്പൂര്‍, പി.കെ. അക്ബര്‍ സിദ്ദിഖ്, മുഹമ്മദ് അലി മാത്ര, എന്‍.എ മുനീര്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഇബ്രാഹിം കുന്നില്‍, എ.പി. അബ്ദുല്‍ സലാം, കെ. ബഷീര്‍, ഓ.എം. ഷാഫി, ബി.എം.ഇക്ബാല്‍, കെ.സി. റഫീഖ്, എന്‍ജി. നവാസ്, പി.എ. അബ്ദുല്ല, മുനീര്‍ കുണിയ, സംസം റഷീദ്, വി.കെ. ഗഫൂര്‍, ഷംസീര്‍ നാസ്സര്‍, ശഹീദ് ലബ്ബ, പി.ടി അബ്ദുല്‍ അസീസ്, എച്. ആലിക്കുട്ടി ഹാജി, കെ.സി കരീം, പി.വി. മൊയ്ദീന്‍ കോയ, നൗഷാദ് എ.കെ, ഖമറുദ്ധീന്‍, എന്നിവര്‍ വിതരണം ചെയ്തു. അഹമ്മദ് കല്ലായി സ്‌പോര്‍ട്‌സ് ക്വിസിന് നേതൃത്വം നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും
മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു
അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു