ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് ചിലമ്പ് 2017 വിസ്മയമായി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, November 13, 2017 10:03 AM hrs IST


കുവൈത്ത് : ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ചിലമ്പ് 2017 (ഓണം ഈദ് സംഗമം) നാടന്‍ പാട്ടിന്റെ ശ്രുതിയില്‍ വിസ്മയ താളം തീര്‍ത്ത് പ്രേക്ഷകര്‍ക്ക് ആവേശമായി മാറി. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ച് നടത്തിയ ആഘോഷപരിപാടി നോര്‍ക്ക വെല്‍ഫെയര്‍ ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ ഉല്‍ഖാടനം ചെയ്തു. പ്രസിഡന്റ് ബി എസ് പിള്ളൈ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി,ഉപദേശകസമിതി അംഗം മുരളി എസ് നായര്‍,വൈസ് പ്രെസിഡന്റുമാരായ ക്രിസ്റ്റഫര്‍ ഡാനിയല്‍,സി കൃഷ്ണകുമാര്‍,ട്രഷറര്‍ ഷിബു ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. യോഗത്തിനു ജനറല്‍ കണ്‍വീനര്‍ ബിനു ചേമ്പാലയം സ്വാഗതവും ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് നന്ദിയും പ്രകാശിപ്പിച്ചു.

എഴുപതു സംവത്സരങ്ങള്‍ പിന്നിട്ട അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയേലിനെ യോഗത്തില്‍ പൊന്നാട അണിയിച് ആദരിച്ചു.

രാവിലെ 11 മണിക്ക് സോപാനസംഗീതത്തിലൂടെ ആരംഭിച്ച പരിപാടിയില്‍ അത്തപൂക്കളം, മഹാബലി എഴുന്നുള്ളത്,ചെണ്ടമേളം,തിരുവാതിര,ഫ്യൂഷന്‍ ഡാന്‍സ്,കവിത,ദഫുമുട്ടു,കോല്‍ക്കളി, അറബിക് ഒപ്പന എന്നിവ അരങ്ങേറി.

തുടര്‍ന്ന് നടന്ന നാടന്‍ പാട്ടിന്  യുവ പ്രതിഭകളായ 'കനല് പാട്ടുകൂട്ടം' സംഘത്തിലെ പി എസ് ബാനര്‍ജി,ഉന്മേഷ് പൂങ്കാവ്,ആദര്‍ശ് ചിറ്റാര്‍ ഒപ്പം പൊലിക നാടന്‍പാട്ടുകൂട്ടം കുവൈറ്റും നേതൃത്വം നല്‍കി.  കുവൈറ്റിലെ കലാസ്വാദകര്‍ക്കു ഒരു പുത്തന്‍ വിരുന്നൊരുക്കിയ ഈ നടന്‍ പാട്ടുകള്‍ക്കൊപ്പം ദൃശ്യാവിഷ്‌കാരങ്ങളായ പരുന്തു,കാള,തെയ്യം,മുടിയാട്ടം,കുട,വട്ടമുടി,പടയണി വെളിച്ചപ്പാട്,എന്നിവ വേദിയില്‍ വിസ്മയം തീര്‍ത്തു.

കുമാരി ശ്രെദ്ധ ബിനു,ആഷ്‌ലി ഷിബു,ഹരീഷ് തൃപ്പൂണിത്തുറ എന്നിവര്‍ പ്രോഗ്രാം കോമ്പയര്‍ ചെയ്തു. പരിപാടികള്‍ക്ക് ഷാജി പി ഐ,ഐഡിയല്‍ സലിം, പ്രേംസണ്‍ കായംകുളം,ഷംസു താമരക്കുളം,മനോജ് റോയ്,ബിജു പാറയില്‍,വിനീത് പി മാത്യു,ജോണ്‍ വര്ഗീസ്,മധു കുട്ടന്‍,മാത്യു അച്ചന്കുഞ്ഞു,റോഷന്‍ ജേക്കബ്,സൈജു മാവേലിക്കര,സിനിജിത് ഡി,സൈമോന്‍,ജേക്കബ് ചെറിയാന്‍,ശ്രീകുമാര്‍ പിള്ളൈ എന്നിവര്‍ നേതൃത്വം നല്‍കി. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും