ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

വിദേശികള്‍ക്കുള്ള ലെവി നടപ്പാക്കുന്നതില്‍നിന്ന് ഒട്ടും പിറകോട്ടില്ലെന്ന് സാമൂഹിക വികസന മന്ത്രി

സുള്‍ഫീക്കര്‍ ഒതായി

News added on : Monday, November 13, 2017 10:14 AM hrs IST

സൗദി : സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള ലെവി നടപ്പാക്കുന്നതില്‍നിന്ന് ഒട്ടും പിറകോട്ടില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി  

സൗദിയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള ലെവി സംബന്ധിച്ച സംശയത്തിന് വിരാമമായി. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുള്ള  ലെവി  ഒരു നിലക്കും  നടപ്പാക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി  ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച കിഴക്കന്‍ പ്രവിശ്യ ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

സ്വകാര്യ മേഖലയില്‍ സ്വദേശികളുടെയും വിദേശികളുടെയും വേതനം തമ്മിലുള്ള അന്തരം കുറക്കുന്നതിനും  ഉയര്‍ന്ന യോഗ്യതകളുള്ളവരെയും റിക്രൂട്ട് ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.  മന്ത്രി വ്യകത്മാക്കിയത്അന്‌സാരിച്ചു  2018 ജനുവരി മുതല്‍ തന്നെ ഓരോ കമ്പനിയും ഓരോ വിദേശീ ജീവനക്കാരന്റെയും പേരില്‍ 300 റിയാല്‍ വീതം ലെവി നല്‍കേണ്ടിവരും., സ്വദേശി തൊഴിലാളികളെക്കാള്‍ കൂടുതല്‍ വിദേശികളുള്ള കമ്പനി ഒരു തൊഴിലാളിക്ക് 400 റിയാലാണ് കൊടുക്കേണ്ടി വരുക. ഓരോ വര്‍ഷവും ലെവി സംഖ്യയില്‍ മാറ്റങ്ങള് ഉണ്ടാവുകയും ചെയ്യും.  എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളായ ഡ്രൈവര്‍മാര്‍, ക്ളീനിങ് ജോലിക്കാര്‍ തുടങ്ങിയതൊഴിലാളികളുടെമേല്‍ ഒരു ഫീസും ഈടാക്കില്ലെന്ന്  സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ജദാന്‍ നേരത്തെ പറഞ്ഞിരുന്നു. നിതാഖത്തിനു ശേഷം പ്രവാസികള്‍ ആശങ്കയോടെ യാണ് ഈ നിയമത്തെ കാണുന്നത് 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍