ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളുടെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം ബുധന്‍ മുതല്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 11:12 AM hrs ISTമനാമ : പ്രമുഖ പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ശൈഖുനാ സയ്യിദുല്‍ ഉലമാ സയ്യിദ് അഹ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.

സമസ്ത കേന്ദ്ര കമ്മറ്റി പ്രസിഡന്റായതിനു ശേഷം ആദ്യമാാണ് ജിഫ്രി തങ്ങള്‍ ബഹ്‌റൈനിലെത്തുന്നത്. 

ഇന്ന് ഉച്ചക്ക് 1 മണിക്ക് ബഹ്‌റൈനിലെത്തുന്ന ജിഫ്രി തങ്ങള്‍ക്ക് സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ വിപുലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. 

ഇതോടനുബന്ധിച്ച് 'പ്രവാചകന്‍ പ്രകാശമാണ്' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ ഘടകം ആചരിക്കുന്ന ഒരു മാസത്തെ നബിദിനാഘോഷ കാന്പയിന്റെ ബഹ്‌റൈന്‍ തല ഉദ്ഘാടനവും അദ്ധേഹം നിര്‍വ്വഹിക്കും.  

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ സമസ്തയുടെ വിവിധ ഏരിയാ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും അദ്ധേഹം സംബന്ധിക്കും.

നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററായും പിന്നീട് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് അഹ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സംയുക്ത ഖാദി ഉള്‍പ്പെടെ നിരവധി മഹല്ലുകളുടെ ഖാദി കൂടിയാണ്. 

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ യമാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന തങ്ങള്‍ ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയുമാണ്. സമസ്ത പ്രസിഡന്റ് എന്നതിനോടൊപ്പം അഹ് ലു ബൈത്തില്‍ പെട്ട ഒരു സയ്യിദ് കൂടിയായ തങ്ങളവരെ സ്വീകരിക്കാനൊരുങ്ങുകയാണ് ബഹ്‌റൈനിലെ വിശ്വാസി സമൂഹം. ഇസ്ലാമിക ശരീഅത്ത് വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന തങ്ങള്‍ സാത്വികനും സൂഫിവര്യനും ലളിത ജീവിതത്തിനുടമയുമാണ്. തങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33049112 ല്‍ ബന്ധപ്പെടുക. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

വയനാട് കൂട്ടായ്മ ബഹ്‌റൈന്‍ പ്രഭാഷണം ശ്രദ്ധേയമായി ദൈവാനുഗ്രഹങ്ങളെ ധിക്കരിച്ചാല്‍ ദുരന്തങ്ങളുണ്ടാകും: നൗഷാദ് ബാഖവി