kala.entekrishi@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.  www.kalakuwait.com എന്ന വെബ്സൈറ്റിലും രെജിസ്റ്ററേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



" /> kala.entekrishi@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.  www.kalakuwait.com എന്ന വെബ്സൈറ്റിലും രെജിസ്റ്ററേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



"> kala.entekrishi@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.  www.kalakuwait.com എന്ന വെബ്സൈറ്റിലും രെജിസ്റ്ററേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



">
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കല കുവൈറ്റ് എന്റെ കൃഷി; നവംബര്‍ 15 മുതല്‍

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, November 14, 2017 11:19 AM hrs IST


കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. 2017 നവംബര്‍ 15 നു ആരംഭിച്ചു 2018 മാര്‍ച്ച് 15 നു അവസാനിക്കുന്ന രീതിയിലാണ് 'എന്റെ കൃഷി' യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്. ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം.

 കല കുവൈറ്റിന്റെ യൂണിറ്റുകളുമായി ബന്ധപെട്ടു സൗജന്യമായി ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. കുവൈറ്റിലെ കാര്‍ഷിക രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതി 2018 മാര്‍ച്ച് ആദ്യവാരം മുതല്‍ മാര്‍ച്ച് 15 വരെ ഓരോ കര്‍ഷക സുഹൃത്തുക്കളെയും സമീപിച്ചു കാര്‍ഷിക വിളകള്‍ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും, സമ്മാനം നല്‍കുകയും ചെയ്യും.

 കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

 കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും  ഫഹാഹീല്‍ 97109504, അബ്ദുഹലീഫ 65918560, അബ്ബാസിയ 97872799, സാല്‍മിയ 66015200 എന്നീ നമ്പറുകളിലോ  kala.entekrishi@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.  www.kalakuwait.com എന്ന വെബ്സൈറ്റിലും രെജിസ്റ്ററേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്
സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും
മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു
ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു
അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു
അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു