ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ബാബുരാജിന് ഇന്ത്യന്‍ എംബസ്സിയുടെ അനുമോദനം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 14, 2017 12:24 PM hrs IST


റിയാദ് : പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ രംഗത്ത് സജീവവും നിസ്വാര്‍ത്ഥുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുരാജ് കാപ്പിലിന് ഇന്ത്യന്‍ എംബസ്സിയുടെ അനുമോദനം. സൗദിയിലെ നിതാഖത്ത് കാലയളവിലും പൊതുമാപ്പ് പ്രഖ്യാപിച്ച അവസരങ്ങളിലും പ്രവാസികള്‍ക്കിടയില്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ഇന്ത്യന്‍ എംബസ്സി ലേബര്‍ വിഭാഗം അറ്റാഷെ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ രംഗത്തെ സജീവവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഇന്ത്യന്‍ എംബസ്സിയുടെ അനുമോദനപത്രം ബാബുരാജിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിക്കു രാജേന്ദ്രന്‍ നായര്‍. ഇരുപത്തിയേഴ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നബാബുരാജ് ഇന്ത്യന്‍ എംബസ്സിയുടെ അംഗീകൃത കമ്മ്യൂണിറ്റി വളണ്ടിയറായിരുന്നു. മലപ്പുറം വണ്ടൂര്‍ കാപ്പില്‍ സ്വദേശിയാണ്. ചടങ്ങില്‍ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട്, എംബസ്സി അംഗീകൃത കമ്മ്യൂണിറ്റി വളണ്ടിയര്‍മാരായ സക്കീര്‍, മന്‍സൂര്‍ എന്നിവരും ബാബുരാജിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എംബസ്സി അംഗീകൃത കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട് ബാബുരാജിന് ഉപഹാരം സമ്മാനിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍