ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 21, 2017 11:18 AM hrs IST


ദോഹ : ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍.  രാജ്യത്തെ പുതിയ റോഡുകളെക്കുറിച്ചുള്ള വിവരങ്ങളും ഗതാഗതചലനങ്ങളും യഥാസമയം അറിയിക്കാനായി പുതിയ മൊബൈല്‍ ആപ് നിലവില്‍വന്നു. 

രാജ്യത്തെ പുതിയ റോഡുകള്‍, സൈക്കിള്‍, കാല്‍നടപ്പാതകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിലുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷയില്‍ ആപ്ലിക്കേഷന്‍ ലഭിക്കും. ഏറ്റവും പുതിയ റോഡ് മാപ്പാണ് ആപ്ലിക്കേഷനിലുള്ളത്. കൂടാതെ സമഗ്രമായ ഗതാഗത സാഹചര്യങ്ങള്‍, തിരക്കേറിയ മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍, കൃത്യമായ സ്ഥലത്തെത്താനായി ഡിജിറ്റല്‍ സംവിധാനമായ എന്‍വാനി ഉപയോഗിച്ചുള്ള നാവിഗേഷന്‍ സേവനം, അനുവദനീയ പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, പ്രധാന കേന്ദ്രങ്ങളിലെ കാര്‍ പാര്‍ക്കിങ് ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാമാണ് പുതിയ ആപ്ലിക്കേഷന്റെ സവിശേഷതകള്‍.അഷ്ഘാല്‍ പ്രസിഡന്റ് ഡോ.എന്‍ജിനീയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദിയും ക്യു.എം.ഐ.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അദ്നാന്‍ അബു ദയ്യയുമാണ് കരാറില്‍ ഒപ്പുവെച്ചത്. റോഡ് ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ പുതിയ ആപ് സഹായകമാകും. വെയ്ന്‍ എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കാനായി പൊതുമരാമത്ത് വകുപ്പും (അഷ്ഘാല്‍) ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍സ് സെന്ററും (ക്യു.എം.ഐ.സി) കരാറില്‍ ഒപ്പുവെച്ചു. 









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button