ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബഹ്‌റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, November 21, 2017 12:29 PM hrs IST


മനാമ : റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ ബഹ്‌റൈനിലെങ്ങും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും മൗലിദ് മജ് ലിസുകളും സജീവമായി. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴിലുള്ള 15 കേന്ദ്രങ്ങളിലായാണ് പ്രധാനമായും മൗലിദ് സദസ്സുകള്‍ നടക്കുന്നത്. മനാമ ഗോള്‍ഡ് സിറ്റിയിലെ കേന്ദ്ര  ആസ്ഥാനത്ത്  ദിവസവും രാത്രി 9.മണി മുതല്‍ 10 മണി വരെയാണ് പ്രതിദിന മൗലിദ് സദസ്സുകള്‍ നടക്കുന്നത്. 

ഇതോടൊപ്പം എല്ലാ ദിവസവും പ്രവാചക സന്ദേശ പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം സമസ്ത ആസ്ഥാനത്ത് നടന്ന മൗലിദ് മജ് ലിസിനും സന്ദേശത്തിനും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാചക സന്ദേശങ്ങളും പാഠങ്ങളും ജിവീതത്തില്‍ പകര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. 

പ്രഥമ ദിനത്തിലെ മൗലിദ് മജ് ലിസില്‍ സമസ്ത ബഹ്‌റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അശ്‌റഫ് അന്‍വരി ചേലക്കര സന്ദേശം നല്‍കി.  

നബിദിന മാസമായ റബീഉല്‍ അവ്വല്‍ വന്നെത്തുന്‌പോള്‍ സത്യ വിശ്വാസികള്‍ക്കെല്ലാം സന്തോഷവും ആനന്ദവും അനുഭവപ്പെടും. അതേസമയം പിശാചിനും കപട വിശ്വാസികള്‍ക്കും അത് വല്ലാത്ത മാനസിക പ്രയാസം സൃഷ്ടിക്കുമെന്നും അദ്ധേഹം പറഞ്ഞു. 

''അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക' എന്ന പ്രമേയത്തില്‍ ആരംഭിച്ച സമസ്തയുടെ ദ്വൈമാസ മീലാദ് കാന്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവാചക സന്ദേശ പ്രചരണ പരിപാടികളാണ് ബഹ്‌റൈനിലുടനീളം നടക്കുന്നത്. സ്വദേശി പ്രമുഖരടക്കമുള്ള പണ്ഢിതരും സമസ്ത കേന്ദ്ര-ഏരിയാ നേതാക്കളും വിവിധ പരിപാടികളില്‍ പങ്കെടുക്കും. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button