ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, November 22, 2017 9:41 AM hrs IST


ദുബൈ : ഇസ്ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ നടത്തപ്പെടുന്ന പൊതുപരീക്ഷകളില്‍ യു എ ഇയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ആര്‍ എസ് സി  സാജിദ ഉമര്‍ ഹാജി  അവാര്‍ഡ് വിതരണം ചെയ്തു.

അഞ്ചാം ക്ലാസില്‍ സന അബ്ദുല്‍ സലാം (ദൈദ് സുന്നി മദ്റസ), ഏഴാം ക്ലാസില്‍ ഫാത്വിമതുസഹ്റ (ദുബൈ സഅദിയ്യ മദ്റസ), പത്താം ക്ലാസില്‍ ഫാത്വിമ അഷ്റഫ് പി (ഇസ്സത്തുല്‍ ഇസ്ലാം മുസഫ്ഫ), പ്ലസ്ടു വില്‍ ഹിബതുറഹ്മാന്‍ (ദുബൈ മര്‍കസ്) എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡിനര്‍ഹരായത്.

പരേതനായ സാജിദ ഉമര്‍ ഹാജിയുടെ നാമധേയത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമമായി രിസാല സ്റ്റഡി സര്‍ക്കിള്‍ അവാര്‍ഡ് നല്‍കിവരുന്നു. ജീവിതകാലത്ത് പ്രാസ്ഥാനിക രംഗത്തും പൊതു സാംസ്‌കാരിക സാമൂഹിക സാന്ത്വന രംഗത്തും അര്‍പ്പിച്ച നിസ്തുലമായ സേവനങ്ങളെ സ്മരിച്ചാണ് അവാര്‍ഡ് ഏര്‍പെടുത്തിയത്.  അന്‍വര്‍ സാജിദ ഗ്രൂപ്പ്, റസാക്ക് മുസ്ലിയാര്‍ ,മുസ്തഫ ദാരിമി എന്നിവര്‍  വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു