ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കടമേരി റഹ് മാനിയ്യ ഗോള്‍ഡന്‍ ജൂബിലി ബഹ്‌റൈന്‍ തല പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നു

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 25, 2017 1:39 AM hrs IST


മനാമ : കേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്‍രെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

2018 ജനുവരി 27,28 തീയ്യതികളിലാണ് സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നടക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലും നടക്കും. സ്ഥാപനത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ മര്‍ഹൂം കോട്ടുമല ബാപ്പുമുസ്ലിയാരുടെ സ്മരണികയുടെ ബഹ്‌റൈന്‍ തല പ്രകാശനം,  കോളേജ് പ്രിന്‍സിപ്പലും സമസ്ത മുശാവറാംഗവുമായ ശൈഖുനാ എം.ടി അബ്ദുല്ല മുസ്ല്യാര്‍ അടക്കമുള്‌ല നേതാക്കളുടെ ബഹ്‌റൈന്‍ സന്ദര്‍ശനം എന്നിവയും നടക്കും. വിവിധ പ്രചരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി സ്ഥാപനത്തിന്റെ 2018 ലെ കലണ്ടര്‍ പ്രകാശനം  സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വെച്ചു നടന്നു. സമസ്ത കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സമസ്ത ബഹ്‌റൈന് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ക്ക് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. 

ചടങ്ങില്‍ റഹ് മാനിയ്യ ബഹ്‌റൈന്‍ കമ്മറ്റി ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും സംബന്ധിച്ചു. ബഹ്‌റൈനില്‍ കലണ്ടര്‍ ആവശ്യമുള്ളവര്‍ 00973-33195266 എന്ന നന്പറില്‍ ബന്ധപ്പെടേണ്ടതാണ്.  Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

വയനാട് കൂട്ടായ്മ ബഹ്‌റൈന്‍ പ്രഭാഷണം ശ്രദ്ധേയമായി ദൈവാനുഗ്രഹങ്ങളെ ധിക്കരിച്ചാല്‍ ദുരന്തങ്ങളുണ്ടാകും: നൗഷാദ് ബാഖവി