ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

റാശിദ് പൂമാടത്തിനെ സുന്നി യൂവജന സംഘം ആദരിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, November 25, 2017 9:17 AM hrs IST


അബുദാബി : യു എ ഇ യിലെ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം സ്റ്റാഫ് റിപ്പോര്‍ട്ടറുമായ റാശിദ് പൂമാടത്തിനെ സുന്നി യൂവജന സംഘം കാസര്‍കോട് അബുദാബി ജില്ല കമ്മറ്റി ആദരിച്ചു. പരപ്പ മുഹമ്മദ് സഅദി ആദ്യക്ഷം വഹിച്ചു. സുന്നി യൂവജന സംഘം കാസര്‍ഗോട് ജില്ല പ്രസിഡണ്ട് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ആദരവിന് നേതൃത്വം നല്‍കി.  നബിദിനത്തോടനുബന്ധിച്ഛ് അബുദാബിയില്‍ നടന്ന നൂറുന്‍ അലാ നൂര്‍ പരിപാടിയിലാണ് വിത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചത്. മുത്ത് നബിയുടെ മാനവിക മാതൃക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബഷീര്‍ ഫൈസി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി. വിത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോട് ജില്ലക്കാരായ യൂസഫ് കോരിക്കാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല ഹാജി പൂച്ചക്കാട്  എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹമീദ് പരപ്പ, ഹമീദ് ഈശ്വരമംഗലം, പി വി അബൂബക്കര്‍ മുസ്ലിയാര്‍ , പി കെ ഉമ്മര്‍ മുസ്ലിയാര്‍ ,  ഹംസ അഹ്‌സനി , സഈദ് അസ്ഹരി, എന്നിവര്‍ സംസാരിച്ചു. നാസര്‍ മാസ്റ്റര്‍ സ്വാഗതവും ബദ്‌റു ല്‍ മുനീര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു