ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബഹ്‌റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, November 27, 2017 12:01 PM hrs IST


കുവൈത്ത് : ഷിഫാ അല്‍ ജസീറ ഗ്രൂപ്പിന്റെ അബ്ബാസിയ ഏരിയ ക്ലിനിക് അല്‍  നഹിയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ കെ.കെ.എം. എ അബ്ബാസിയ ബഞ്ച് കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പി്ച്ചു. കെ.കെ.എം.എ ചെയര്‍മാന്‍ എന്‍.എ മുനീര്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഡോക്ടര്‍. ഉണ്ണികൃഷ്ണന്‍, ബ്രാഞ്ച് പ്രസിഡന്റ് ഹനീഫ് പടന്ന  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. അല്‍ നഹിയാന്‍ ക്ലിനിക്കിനുള്ള മൊമെന്റോ ജനറല്‍ മാനേജര്‍ അബ്ദുല്‍ അസ്സീസിനു കെ.കെ. എം എ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ സമ്മാനിച്ച്. മാര്‍ക്കറ്റിംഗ് മാനേജര്‍ ഷാഹിനക്കുള്ള മൊമെന്റോ വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അബ്ദുല്‍ സലാമും, എച്ച് ആര്‍ മാനേജര്‍ ലൂസിയ ക്കുള്ള മൊമെന്റോ വൈസ് പ്രസിഡന്റ് ബി.എം. ഇക്ബാലും സമ്മാനിച്ചു.  ബ്രാഞ്ച് ജനറല്‍ സെക്രട്ടറി വി.കെ നാസ്സര്‍ സ്വാഗതവും സര്‍ജാത് നന്ദിയും പറഞ്ഞു. 

ഈ അടുത്ത കാലത്തായി വൈദ്യ പരിശോധനക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പരിശോധന നിരക്ക് സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ക്യാമ്പ് എല്ലാവര്‍ക്കും ആശ്വാസമായി. കാലത്തു 7.30 നു ആരംഭിച്ച ക്യാമ്പ് 12 മണിക്ക് അവസാനിച്ചു. ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധന കൂടാതെ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഒപ്താല്‍മോളജി, പീഡിയാട്രിക്, ഓര്‍ത്തോപീഡിക്, ഗൈനക് തുടങ്ങി എല്ലാ വിഭാഗം  പരിശോധനയും ലഭ്യമായിരുന്ന ക്യാമ്പില്‍ 250 ല്‍ പരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആളുകളാണ് പങ്കെടുത്തത്. സി. ഫിറോസ്, മജീദ് റവാബി, വി.എച് മുസ്തഫ, മുനീര്‍ കുണിയ, ശഹീദ് ലബ്ബ, മുനീര്‍ കോടി, അബ്ദുല്‍ കരീം, അബ്ദുല്‍ ലത്തീഫ് ചങ്ങരം കുളം, ശിഹാബുദ്ദീന്‍, മുഹമ്മദ് റിയാസ്, ഉസ്മാന്‍ മഠത്തില്‍, മുഹമ്മദ് അസ്ലം, ഷാഫി, ഹനീഫ് വി.വി, ഫൈസല്‍ ജലീല്‍  എന്നിവര്‍ നേതൃത്വം നല്‍കി



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ബഹ്‌റൈന്‍ ദേശീയദിനാഘോഷം; സെന്റര്‍ മാര്‍ക്കറ്റിലുടനീളം പായസ വിതരണം നടത്തി