ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആം ആദ്മി സൊസൈറ്റി കുവൈത്തിന്റെ 3ആം വാര്‍ഷിക പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, December 03, 2017 10:28 AM hrs IST


കുവൈത്ത് : ആം ആദ്മി സൊസൈറ്റി കുവൈത്തിന്റെ  3ആം വാര്‍ഷിക പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു. ഡിസംബര്‍ 1-നു വൈകീട്ട് 5:00മണിക്ക് അബ്ബാസ്സിയ പോപിന്‍സ് ഹാളില്‍ സംഘടിപ്പിച്ച സാമൂഹിക സേവനനാര്‍ത്ഥമുള്ള വിവിധോദ്യേശ പരിപാടിയില്‍ രാഷ്ട്രീയ സാമുദായിക ഭേദമെന്യെ കുവൈത്തിലെ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ആസ്‌ക് കണ്‍വീനര്‍ ശ്രീ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ശ്രീ അജു വര്‍ഗ്ഗീസ് സ്വാഗതവും മലപ്പുറം അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ശ്രീ മനോജ് കുര്യന്‍ ഉത്ഘാടനവും നിര്‍വ്വഹിച്ചു.  പ്രവാസി എഴുത്തുകാരന്‍ ശ്രീ ധര്‍മ്മരാജ മടപ്പള്ളിയുടെ 'കാപ്പി' എന്ന നോവല്‍ വിതരണോത്ഘാടനം ഫ്യൂച്ചര്‍ ഐ തിയേറ്റേര്‍സ്സ് വൈസ് പ്രസിഡന്റ് ശ്രീ ഷമീഷ് , പുസ്തകം നന്മ കുവൈത്ത് പ്രസിഡന്റ് ശ്രീ സലീമിനു കൈമാറി നിര്‍വ്വഹിച്ചു. 'കാപ്പി'യെ ശ്രീ സന്തോഷ് ചുങ്കത്ത് സദസിനു പരിചയപ്പെടുത്തി... ശ്രീമതി ഷീബ ധര്‍മ്മരാജിന്റെ രചനയെ വായനക്കാരനിലൂടെ വിശകലനം ചെയ്തു...

100 നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സഹായം നല്‍കുന്ന ആസ്‌കിന്റെ വിദ്യാശ്രയം' പദ്ധതിയുടെ മൂന്നാം വര്‍ഷത്തെ ഔപചാരിക ഉത്ഘാടനം സ്‌പോണ്‍സര്‍ ആയ ടെസ്റ്റിങ് ആന്‍ഡ് എന്‍ജിനയര്‍ സൊലൂഷ്യന്‍ കുവൈത്തിന്റെ എംഡി , സൗദി പൗരനും കൂടെയായ ശ്രീ ഡോ: മാലിക്ക് , തുക ആസ്‌ക് ട്രഷറര്‍ ശ്രീ സെബി സെബാറ്റിയനു കൈമാറി നിര്‍വ്വഹിച്ചു.

ആസ്‌കിന്റെ ലീഗല്‍ ക്ലിനിക്ക് ശ്രീമതി സൂസന്‍ , ശ്രീ യാസര്‍ വടക്കന്‍ , കനകലത , ബാരിന്‍ ശിവദാസ് എന്നിവര്‍ നിര്‍വ്വഹിച്ചു. നിയമോപദേശം ആവശ്യമുള്ളരുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിക്കും എന്ന് ആസ്‌ക് ഭാരവാഹികള്‍ അറിയിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ ശ്രീ മുബാറക്ക് നമ്മുടെ സമൂഹത്തിലെ വേദന അറിഞ്ഞു നിസ്വാര്‍ത്ഥമായ് ഇടപെടാന്‍ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.   ശ്രീ സലിം നന്മ കുവൈത്ത് , ശ്രീ ഷിമേഷ് , ശ്രീ ധര്‍മ്മരാജ് മടപ്പള്ളി, സെബാറ്റിയന്‍ വതുകാടന്‍, ആര്‍ട്ടിസ്റ്റ് ശ്രീ സുരേഷ് തൃശ്ശൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെബി സെബസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിച്ചു. ആസ്‌ക് ജോയിന്റ് കണ്‍വീനര്‍ ശ്രീ അനില്‍ ആനാട് പരിപാടികള്‍ നിയന്ത്രിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കുക: കല കുവൈത്ത്് അബുഹലിഫ മേഖല സമ്മേളനം