ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

യുഎഇ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, December 04, 2017 10:26 AM hrs IST


ഷാര്‍ജ : കഴിഞ്ഞ ഒരു മാസക്കാലമായി ഷാര്‍ജ കെഎംസിസി സംഘടിപ്പിച്ച് വന്ന യുഎഇ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ സദസ്സാണ് ഷാര്‍ജ കെഎംസിസിയുടെ വര്‍ണ്ണാഭമായ  ദേശീയ ദിന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. 

പരിപാടി മുസ്ലിം ലീഗ് ദേശീയ ജന. സെക്രടറി പികെ കുഞ്ഞാലി കുട്ടി എംപി ഉദ്ഘാടനം ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി സമൂഹത്തോട് യുഎഇ ഭരണ കൂടം കാണിക്കുന്ന ഔദാര്യ സമീപനത്തിന് അദ്ദേഹം നന്ദി അറിയിച്ചു. പിറന്ന നാടിനെ പോലെ തന്നെ പ്രധാനമാണ് പോറ്റു നാടും. കേരളത്തിനും മലയാളികള്‍ക്കും സമൃദ്ധി സമ്മാനിച്ച രാജ്യം കൂടിയാണ് യുഎഇ. ഇച്ഛാ ശക്തിയും ദീര്‍ഘ വീക്ഷണവും ഉള്ള ഭരണാധികാരികളുടെയും അവര്‍ക്ക് സകല പിന്തുണയും നല്‍കിയ ഒരു ജനതയുടെയും വിജത്തിന്റെ വിസ്മയ കഥയാണ് യുഎഇ വരച്ചു കാട്ടുന്നത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം ചരിത്ര  സംഭവമായതായും അദ്ദേഹം പറഞ്ഞു. മനുഷ്യത്വമാണ് ഗള്‍ഫ് രാജ്യങ്ങളുടെ മുഖ മുദ്ര. അതില്‍ പ്രധാനം യുഎഇയും. പിറന്ന നാട്ടില്‍ പല വിധ വിഷയങ്ങളുടെ പേരില്‍ പോര്‍ വിളിക്കുന്നവര്‍ അടക്കം വിവിധ രാജ്യക്കാര്‍ ഇവിടെ ഒരേ കുട കീഴില്‍ ഒത്തൊരുമയോടെ കഴിയുന്നു എന്നത് അത്ഭുതകരമാണെന്നും ഇത് യുഎഇ ഭരണാധികാരികളുടെ ഭരണ നൗപുണ്യത്തിന്റെ മാഹാത്മ്യമാണ് സൂചിപ്പിക്കുന്നത് എന്നും പികെ കുഞ്ഞാലി കുട്ടി എംപി പറഞ്ഞു. കേരള തീരത്തെ ഓഖി ചുഴലിക്കാറ്റ് കൊണ്ടുണ്ടായ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പികെ കുഞ്ഞാലി കുട്ടി പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ കൂടുതല്‍ ജാഗ്രതാവത്തായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു എന്നും ഈ  പറഞ്ഞു.

ചടങ്ങില്‍ ഷാര്‍ജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. അറബ് പ്രമുഖരായ ഷാര്‍ജ പോലീസ്ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ അലി സാലിം അല്‍ കയ്യാല്‍, ഫൈസല്‍ അല്‍ അലി മുഖ്യാതിഥികളായി പങ്കെടുത്തു. ചന്ദ്രിക ഡയറക്ടര്‍ ഡോ. പിഎ ഇബ്രാഹീം ഹാജി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസി. അഡ്വ. വൈഎ റഹീം, ജന. സെക്ര. ബിജു സോമന്‍, അഡ്വ. സിറാജ് പ്രസംഗിച്ചു. പ്രഥമ ഇ അഹമ്മദ് സാഹിബ് സ്മാരക പുരസ്‌ക്കാരം ജീവ കാരുണ്യ പ്രവര്‍ത്തക സിഫിയ ഹനീഫിന് ബ്രിഗേഡിയര്‍ അലി സാലിം അല്‍ കയ്യാല്‍ സമ്മാനിച്ചു. അഷ്റഫ് പൊയില്‍ ഉപഹാരം സമ്മാനിച്ചു. സൗമ്യ മണി കുട്ടന്‍, അഡ്വ. സിറാജ്, പിസി അബ്ദുല്‍ മജീദ്, ഡോ. ഷമീര്‍, അബ്ദുല്‍ ബാരി, വികെ ഉസ്മാന്‍, മുഹമ്മദ് വടക്കയില്‍  എന്നിവര്‍ക്ക് ഷാര്‍ജ കെഎംസിസിയുടെ ആദരം പികെ കുഞ്ഞാലി കുട്ടി സമ്മാനിച്ചു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കെഎച്ച്എം അഷ്റഫ്, നിസാര്‍ തളങ്കര, സൂപ്പി പാതിരപ്പറ്റ, ദുബൈ കെഎംസിസി പ്രസിഡന്റ് പികെ അന്‍വര്‍ നഹ, നോര്‍ക്ക മെമ്പര്‍ കൊച്ചു കൃഷ്ണന്‍, ഷാര്‍ജ കെഎംസിസി ഭാരവാഹികളായ സൈദ് മുഹമ്മദ് അല്‍ തഖ്വ, മഹ്മൂദ് അലവി, കെടികെ മൂസ, നിസാര്‍ വെള്ളിക്കുളങ്ങര, ഇഖ്ബാല്‍ അള്ളാംകുളം, കബീര്‍ ചാന്നാങ്കര, ഷാഫി ആലക്കോട്, റസാഖ് വളാഞ്ചേരി സംബന്ധിച്ചു. ഷാര്‍ജ കെഎംസിസി ജന. സെക്രടറി അബ്ദുല്ല മല്ലശേരി സ്വാഗതവും ട്രഷറര്‍ ഖാലിദ് പാറപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ ഷരീഫ്, രഹ്ന, ആദില്‍ അത്തു എന്നിവര്‍ നയിച്ച 'ഇശല്‍ മര്‍ഹബ' അരങ്ങേറി. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍