ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി ഉമ്മല്‍ഹമാം ഏരിയ വിമാനടിക്കറ്റ് നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, December 04, 2017 10:35 AM hrs IST


റിയാദ് : തിരുവനന്തപുരം കിടങ്ങുവിള സ്വദേശി രതീഷ്‌കുമാറിന് കേളി ഉമ്മല്‍ഹമാം ഏരിയ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കി. കഴിഞ്ഞ ആറു മാസം മുന്‍പ് മാത്രമാണ് രതീഷ്‌കുമാര്‍ ഹൗസ് ഡ്രൈവര്‍ ജോലിക്കായി റിയാദിലെത്തിയത്. എന്നാല്‍ ഡ്രൈവിംഗ് ജോലി നല്‍കുകയോ,ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു നല്‍കുകയോ ചെയ്യാതെ രതീഷിനെ റിയാദില്‍ നിന്ന് ഏകദേശം 100കിലോമീറ്റര്‍ അകലെ ദുര്‍മ്മ എന്ന സ്ഥലത്ത് ഒരു ഇസ്തിരാഹില്‍ ശുചീകരണ ജോലിയും മരം വെട്ടുന്ന ജോലിയും ചെയ്യാനാണ് തൊഴിലുടമ നിര്‍ബന്ധിച്ചത്.ആവശ്യത്തിനു ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നതിനാല്‍, നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് രതീഷ് തൊഴിലുടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ 7000 റിയാല്‍ നല്‍കാതെ തിരിച്ചു വിടില്ല എന്ന കടുത്ത നിലപാടിലായിരുന്നു തൊഴിലുടമ. ഏറെ വിഷമത്തിലായ ഈ അവസ്ഥയിലാണ് രതീഷ് കേളി ഉമ്മല്‍ഹമാം ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരായചന്തുചൂഡന്‍, രവീന്ദ്രന്‍, സുധാകരന്‍ എന്നിവരുമായി ബന്ധ്ഹപ്പെട്ടതും നാട്ടിലേക്കു തിരിച്ചുപോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചതും. തുടര്‍ന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ തൊഴിലുടമയുമായും ഇന്ത്യന്‍ എംബസ്സിയുമായും ബന്ധപ്പെടുകയും, ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ തൊഴിലുടമ എക്‌സിറ്റ് അടിച്ച് പാസ്‌പോര്‍ട്ട് എംബസ്സിയില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കേളി ഉമ്മല്‍ ഹമാം ഏരിയ നോര്‍ത്ത് യുണിറ്റ് രതീഷിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കി. ദുരിതങ്ങള്‍ക്കൊടുവില്‍ സഹായിച്ച കേളി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം

രതീഷ് നാട്ടിലേക്ക് മടങ്ങി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

കെ.എം.സി.സി 'ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് 2017' റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചാമ്പ്യന്മാര്‍