ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നിരവധി പുതുമകളുമായി ശാസ്‌ത്രോത്സവ് ഡിസംബര്‍ 8ന്

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, December 05, 2017 10:32 AM hrs IST


കുവൈത്ത് : എന്‍ എസ് എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് പാലക്കാട്, പൂര്‍വ വിദ്യാര്‍തഥി സംഘടനയുടെ   കുവൈത്തു ചാപ്റ്ററും , ഇന്ത്യന്‍സ് ഇന്‍ കുവൈത്.കോം വെബ് പോര്‍ട്ടലും ചേര്‍ന്ന് നടത്തുന്ന ശാസ്‌ത്രോല്‍സവ് (ഫെസ്റ്റിവല്‍ ഓഫ് സയന്‍സ് ) ന്റെ എട്ടാമത് എഡിഷന്‍  ഡിസംബര്‍ 8 നു സാല്‍വയിലെ സുമറാദോ   ഹാളില്‍ വച്ച് നടക്കും. 

കുവൈത്തിലെ പതിനേഴു ഇന്ത്യന്‍ സ്‌കൂളുകളിലെ ജൂനിയര്‍ , സീനിയര്‍ വിദ്യാര്‍ത്ഥികളുടെ  ശാസ്ത്ര  പ്രദര്‍ശന മത്സരം, പൊതു സമൂഹത്തിലെ കുട്ടികള്‍ക്ക് വേണ്ടി ഓപ്പണ്‍ ക്യാറ്റഗറിയില്‍ നടത്തപ്പെടുന്ന ശാസ്ത്ര പ്രദര്‍ശന മതസരവും രാവിലെ ആരംഭിക്കും. കൂടാതെ കുവൈത്തു എഞ്ചിനീയേഴ്‌സ്  അസോസിയേഷനിലെ 8 പൂര്‍വ്വ വിദ്യാര്തഥി സംഘടനകളില്‍ നിന്നുള്ള ടീമുകള്‍ക്ക് വേണ്ടിയും ശാസ്ത്ര പ്രദര്‍ശന മത്സരമുണ്ടായിരിക്കുന്നതാണ്.

കുവൈത്തില്‍ ആദ്യമായി നടത്തപ്പെടുന്ന റോബോട്ടിക് ഫുട്‌ബോള്‍ മത്സരമാണ് എട്ടാമത്  ശാസ്‌ത്രോല്‍സവത്തിന്റെ പ്രത്യേകത. 7 ടീമുകളാണ് അവരുടെ റോബോട്ടുകളുമായി ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. കൂട്ടാതെ ഗൂഗിള്‍ നടത്തുന്ന 'ലാന്‍ഡ് എ റോവര്‍ ഇന്‍ മൂണ്‍' എന്ന അന്താരാഷ്ട്ര മത്സരത്തിലെ അവസാന റൗണ്ടില്‍ എത്തിയ ലോകത്തിലെ അഞ്ചു ടീമുകളില്‍ ഒന്നായ ഇന്ത്യയില്‍ നിന്നുംഉള്ള  'ടീം ഇന്‍ഡസ്' അവരുടെ 'ഹര്‍ ഇന്ത്യന്‍ ക്കാ മൂണ്‍ ഷോട്ട് ' (ഓരോ ഭാരതീയന്റെയും ചന്ദ്ര യാത്ര ) ശാസ്‌ത്രോല്‍സവില്‍ പ്രദര്‍ശിപ്പിക്കും.

വൈകുന്നേരം നടക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ സംഖ്യാശാസ്ത്ര വിദദ്ധനും വിദ്യാഭ്യാസ  പ്രവര്‍ത്തകനുമായ ശ്രീ ആനന്ദ് കുമാറും പങ്കെടുക്കുന്നു.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി എഞ്ചിനീയേഴ്‌സ്, ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യയുടെ കുവൈത്തു ചാപ്റ്ററും ശാസ്ത്ര പ്രദര്‍ശന സ്റ്റാളുമായി ശാസ്‌ത്രോല്‍സവ് വേദിയില്‍ എത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി വിജയകരമായി നടത്തിവരുന്ന റുബിക്‌സ് ക്യൂബ് സോള്‍വിങ്ങ് മത്സരം ഈ വര്‍ഷവും ഉണ്ടായിരിക്കും. 87കുട്ടികള്‍ ആണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഒപ്പം ശാസ്‌ത്രോത്സവ വേദിയില്‍ 'റോബോകാര്‍ട്ട്' എന്ന ഇന്ത്യന്‍ സ്ഥാപനം  നടത്തുന്ന ഒരു റോബോട്ടിക് പ്രദര്‍ശനവും ,  മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശന മത്സരങ്ങളും, ശാസ്ത്ര മേളകളും കാണുന്നതിനുള്ള പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്.

പത്ര സമ്മേളനത്തില്‍ ശാസ്‌ത്രോല്‍സവ് കമ്മറ്റി കണ്‍വീനര്‍ ജിജോ അഗസ്റ്റിന്‍ , പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ കുവൈത് ചാപ്റ്റര്‍ പ്രസിഡന്റ് വിജു സെബാസ്ട്യന്‍ വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ സുനില്‍ ജേക്കബ് ,വിനോദ് .എ .പി നായര്‍ ,കാര്‍ത്തികേയന്‍ രാമകൃഷ്ണന്‍ , മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കുക: കല കുവൈത്ത്് അബുഹലിഫ മേഖല സമ്മേളനം