ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, December 06, 2017 10:16 AM hrs IST


കുവൈറ്റ് :- കോഴിക്കോട്  ജില്ലാ  അസോസിയേഷന്‍ മഹിളാവേദിയുടെ  ആഭിമുഖ്യത്തില്‍ 2017  ഡിസംബര്‍ 15  വെള്ളിയാഴ്ച, മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച്  സൗജന്യ മെഡിക്കല്‍ ക്യാമ്പ്  നടത്തുന്നു. ഇന്ത്യന്‍ ഡോക്ടര്‍സ്  ഫോറം, കുവൈറ്റ്  ഹാര്‍ട്ട്  ഫൌണ്ടേഷന്‍, ഇന്ത്യന്‍  ഡെന്റിസ്‌റ് അലയന്‍സ് എന്നീ സംഘടനകളുമായി   സഹകരിച്ചു  നടത്തപ്പെടുന്ന  മെഡിക്കല്‍ ക്യാമ്പില്‍ കാര്‍ഡിയോളജി, പ്രമേഹം, ത്വക്ക്, ഇ.എന്‍.ടി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, പീടിയാട്രിക്സ്, ദന്ത -നേത്ര പരിശോധന, ഓര്‍ത്തോപീഡിക്‌സ്  തുടങ്ങിയ  മേഖലകളില്‍  പരിചയ സമ്പന്നരും, പ്രമുഖരുമായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. രാവിലെ 8  മണി  മുതല്‍  ഉച്ചയ്ക്ക് 1  മണി വരെ  ഉള്ള  ക്യാമ്പില്‍ അസോസിയേഷന്‍  മെമ്പര്‍മാര്‍ക്കും,  മുന്‍കൂട്ടി  രജിസ്റ്റര്‍  ചെയ്ത മറ്റു  വ്യക്തികള്‍ക്കും പരിശോധനക്ക്  എത്താവുന്നതാണ്. മഹിളാവേദി എല്ലാ  വര്‍ഷങ്ങളിലും  നടത്തി  വരുന്ന  ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ്  മികച്ച  സേവനവും, ജനപങ്കാളിത്തവും കൊണ്ടും ശ്രദ്ധേയമായിട്ടുള്ളതാണ്. ഇതില്‍ പങ്കെടുക്കാന്‍  താല്പര്യമുള്ളവര്‍ 66939626, 66982237, 55768727, 65829343, 96939713 എന്നീ  നമ്പറുകളില്‍  വിളിച്ചു മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കുക: കല കുവൈത്ത്് അബുഹലിഫ മേഖല സമ്മേളനം