ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

മുജാഹിദ് സംസ്ഥാന സമ്മേളനം - ജിദ്ദതല പ്രചാരണം ഉദ്ഘാടനം ചെയ്തു

സുള്‍ഫീക്കര്‍ ഒതായി

News added on : Wednesday, December 06, 2017 12:35 PM hrs IST


ജിദ്ദ : മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ജിദ്ദതല പ്രചാരണം ജാമിയ ജാലിയാത്ത് മേധാവി ശൈഖ് ഹുസ്സൈന്‍ അബുനാഇഫ് അസ്സഹ്‌റാനി ഉദ്ഘാടനം ചെയ്തു. മതാര്‍ അല്‍ഖദീം ശബാബിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശൈഖ് മര്‍സൂഖ് അല്‍ഹാരിസി സന്നിഹിതനായിരുന്നു. ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ ഇസ്ലാഹി സെന്ററുകള്‍ നടത്തുന്ന ദഅവാ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി സമ്മേളനപ്രമേയം വിശദീകരിച്ചു. അന്യരെ നിര്‍മ്മിക്കുന്ന ഫാക്ടറികളായി മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ 'മതം; സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന മുജാഹിദ് സമ്മേളനപ്രമേയം എന്ത്‌കൊണ്ടും പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവനെ അന്യനായിക്കൊണ്ടല്ല അനിയനായിക്കൊണ്ട് കാണാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവാചകന്റെ ജീവിതത്തില്‍ അന്യജാതി എന്നതിന് പകരം മനുഷ്യജാതി എന്നത് മാത്രമാണുണ്ടായിരുന്നത്. ഓരോ രാജ്യത്തെയും നിയമങ്ങളനുസരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇന്ത്യയിലെ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് പോലും മതപരമായി തെറ്റാണെന്ന് പറഞ്ഞ കെ എം മൗലവിയുടെ പിന്‍ഗാമികളാണ് മുജാഹിദുകളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കെഎന്‍എം സംസ്ഥാന സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ സലഫി സമാപനപ്രസംഗം നിര്‍വ്വഹിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യരൂപമായ കേരള മുസ്ലിം ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളും പ്രമേയങ്ങളുമാണ് കേരളത്തില്‍ നവോത്ഥാന സംരംഭങ്ങള്‍ക്കും സംഘടിത രൂപങ്ങള്‍ക്കും തുടക്കം കുറിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം സമ്മേളനത്തിലെ പല പ്രമേയങ്ങളും പിന്നീട് സര്‍ക്കാര്‍ നിയമങ്ങളായെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളന സ്വാഗതസംഘം മുഖ്യരക്ഷാധികാരി വി പി മുഹമ്മദലി, രക്ഷാധികാരി ആലുങ്ങല്‍ മുഹമ്മദ്, വിവിധ സംഘടനാ നേതാക്കളായ കെ ടി എ മുനീര്‍ (ഒഐസിസി), അബൂബക്കര്‍ അരിമ്പ്ര (കെഎംസിസി), സക്കീര്‍ ഹുസ്സൈന്‍ എടവണ്ണ (എംഎസ്എസ്), ഖാലിദ് ഇരുമ്പുഴി (എംഇഎസ്) തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്വാഗതസംഘം ഭാരവാഹികളായ അബൂബക്കര്‍ ഫാറൂഖി, അബ്ബാസ് ചെമ്പന്‍, സലാഹ് കാരാടന്‍, ശിഹാബ് സലഫി, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ തുടങ്ങിയവര്‍ പ്രസീഡിയം അലങ്കരിച്ചു. മുഹമ്മദലി ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍