ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി എന്നും പ്രഥമ പരിഗണന നല്‍കുന്നു മുനവ്വറലി ശിഹാബ് തങ്ങള്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, December 09, 2017 8:22 AM hrs IST

ദുബായ് കെ എം സി സി കാസര്‍ഗോഡ് മണ്ഡലം കമ്മറ്റി മുസ്ലിം ലീഗ് കാസര്‍ഗോഡ് മണ്ഡലം കമ്മറ്റി ഓഫീസിലേക്കായ് നല്‍കുന്ന മോട്ടോര്‍ബൈക്കിന്റെ താക്കോല്‍ദാന കര്‍മ്മം പാണക്കാട് സയ്യദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്തിന്നു കൈമാറുന്നു

കാസര്‍ഗോഡ്: ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി എന്നും പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും ദുബായ് കെ എം സി സി കാസര്‍ഗോഡ്് മണ്ഡലം കമ്മറ്റി നല്‍കിയ മോട്ടോര്‍ ബൈക്ക് മണ്ഡലം ഓഫീസ് നടത്തുന്ന ജനസേവനങ്ങള്‍ക്ക് വേഗതയേകുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാ കോണ്‍ഫറന്‍സ് ഹാളില്‍ ദുബായ് കെ എം സി സി കാസര്‍ഗോഡ് മണ്ഡലം കമ്മറ്റി മുസ്ലിം ലീഗ് കാസര്‍ഗോഡ് മണ്ഡലം കമ്മറ്റി ഓഫീസിലേയ്ക്കായ് നല്‍കുന്ന മോട്ടോര്‍ബൈക്കിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ ആവിശ്യങ്ങളുമായ് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നിരന്തരം ബന്ധപ്പെടുന്നതിന് ഒരു മോട്ടോര്‍ബൈക്ക് ആവിശ്യമുണ്ടെന്ന് കെ എം സി സിയെ അറിയിച്ചപ്പോള്‍ വളരെ പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് കെ എം സി സി മണ്ഡലം കമ്മറ്റിയുടെ ഫണ്ട് ലഭിച്ചതെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടാവട്ടേയെന്നും താക്കോല്‍ദാനം സ്വീകരിച്ചുകൊണ്ട് മണ്ഡലം നേതാക്കള്‍ പറഞ്ഞു മണ്ഡലം പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷനായ സംഗമത്തിന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍,ജനഃസെക്രട്ടറി എസ് റ്റി യു അബ്ദുല്‍ റഹിമാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ നേതാക്കളായ മൂസ ബി ചെര്‍ക്കള, കെ ഇ ബക്കര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് ഇടനീര്‍, ജനഃസെക്രട്ടറി ടി ഡി കബീര്‍, മണ്ഡലം ഭാരവാഹികളായ ഹാഷിം കടവത്ത്, അബ്ദുറഹ്മാന്‍ ഹാജി പട്‌ള, അബ്ബാസ് ബീഗം ടി.എം ഇഖ്ബാല്‍, സി വി അബ്ദുല്ല, അഷറഫ് ബെല്‍, ബി കെ അബ്ദുസമദ്, അഡ്വക്കേറ്റ് മുനീര്‍, അഡ്വക്കേറ്റ് ഫൈസല്‍, മുജീബ് കംബാര്‍, ഷരീഫ് കൊടവഞ്ചി, ബി.കെ. അബ്ദുസമദ്, തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, കെ.എം അബ്ദുള്‍ റഹ്മാന്‍, ഹാരിസ് പട്ട്‌ള, എം.എ നജീബ്, സഹീര്‍ ആസിഫ്, അഡ്വ.ഫൈസല്‍, ഹാരിസ് ബ്രദേര്‍സ്, സുബൈര്‍ അബ്ദുല്ല, അജ്മല്‍ തളങ്കര, ഗഫൂര്‍ ഊദ്, ബഷീര്‍ ചേരങ്കൈ, ജലീല്‍ ബംബ, റഫീഖ് കൊപ്പാറ, ഖലീല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എം സി സി നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹമൂദ് കുളങ്ങര, അന്‍വര്‍ ചേരംങ്കൈ, ഇബ്രാഹിം ഐ പി എം അഷ്‌കര്‍ ചൂരി, ഹസന്‍ പതിക്കുന്നില്‍, ഹാരിസ് സുബൈര്‍ അബ്ദുല്ല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി ആബ്ദുല്ലകുഞ്ഞി ചെര്‍ക്കള സ്വാഗതവും ട്രഷറര്‍ മാഹിന്‍ കേളോട്ട് നന്ദിയും പറഞ്ഞു.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button