ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഉംറക്ക് തടസ്സമുണ്ടാകില്ലെന്ന് സൗദി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, December 10, 2017 9:44 PM hrs IST

ദോഹ: ഉംറ നിര്‍വ്വഹണത്തിന് ഖത്തറില്‍ നിന്നെത്തുന്നവര്‍ക്ക് യാതൊരുവിധ തടസ്സവുമുണ്ടാകില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം. ഖത്തറില്‍ നിന്നുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ നിര്‍വ്വഹിക്കാമെന്നത് സംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം സൗദിയിലെ ഹജ്ജ്-ഉംറ സേവനകമ്പനികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. സര്‍ക്കുലര്‍ പ്രകാരം സൗദി കമ്പനികളുമായി ഉംറ കരാര്‍ ഉള്ള ഖത്തറിലെ കമ്പനികള്‍ക്ക് തീര്‍ത്ഥാടകരെ യാത്രയാക്കാം. 

മൂന്ന് നിബന്ധനകളാണ് സൗദിയുടെ സര്‍ക്കുലറില്‍ ഖത്തറിലെ ഉംറ തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട് ഉള്ളത്. സൗദി കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്ത ഖത്തറിലെ കമ്പനികള്‍ മുഖേന മാത്രമേ ഉംറക്ക് പോകാന്‍ അനുമതിയുള്ളൂ. ഖത്തറില്‍ നിന്നുവരുന്നവരുടെ യാത്ര സുരക്ഷിതമാക്കാന്‍ ഖത്തറിലെ കമ്പനികള്‍ സൗദി കമ്പനികളുമായി കരാര്‍ ഒപ്പിടണം. ഉംറ യാത്ര വിമാനമാര്‍ഗ്ഗം മാത്രമേ അനുവദിക്കൂ എന്നിവയാണവ. 

നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന് സൗദിയിലേക്ക് സര്‍വ്വീസ് ഇല്ലാത്ത സാഹചര്യത്തില്‍ മറ്റ് വിമാനങ്ങളെ വേണം യാത്രയ്ക്ക് ആശ്രയിക്കാന്‍. ഖത്തറില്‍ കോണ്‍സുലര്‍ സേവനം ഇല്ലാത്തതിനാല്‍ ഉംറ വിസക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെയാണെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button