ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, December 12, 2017 12:27 AM hrs IST


തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ കതീരൂര്‍ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാംഗ്ലൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തുണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തില്‍പെട്ടത്. രാവിലെ 5.45 ഓടുകൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് താനടക്കം ആറുപേര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവര്‍ അറിയിച്ചത്. 

കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നി രക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബാലഭാസ്‌കറിനും ഭാര്യയ്ക്കും നഷ്ടപ്പെട്ടത് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണി
പ്രളയം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം ബി.ജെ.പി
സര്‍ക്കാരിന്റെ ധനസഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ അനുമതി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി