ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അമിറുള്‍ ഇസ്ലാമിന്റെ ശിക്ഷാവിധി നാളെ

സ്വന്തം ലേഖകന്‍

News added on : Wednesday, December 13, 2017 4:31 AM hrs IST

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. ഇന്നലെ കേസിലെ അവസാനവാദം കേട്ട കോടതി അമിറുള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കോടതി ഇന്ന് കേട്ടു. തുടര്‍ന്നാണ് ശിക്ഷവിധി നാളെയെന്ന് കോടതി അറിയിച്ചത്. 

നിര്‍ഭയകേസിന് സമാനമാണ് സംഭവമെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിക്ക് കുറ്റത്തില്‍ പശ്ചാത്താപമില്ലെന്നും ഇങ്ങനെയൊരാളെ സമൂഹത്തിലേക്ക് വിടാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

ഇതിനിടെ പ്രതിഭാഗം അഭിഭാഷകനായ ആളൂര്‍ അമിറുളിന് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നും ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിപറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കണമെന്നുമായിരുന്നു ആളൂരിന്റെ വാദം. എന്നാല്‍ ആളൂരിന്റെ ആവശ്യം തള്ളിയ കോടതി നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും ഓര്‍മ്മിപ്പിച്ചു.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button