ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ചെമ്മാട് ദാറുല്‍ ഹുദാ സമ്മേളനം; ബഹ്റൈന്‍ പ്രതിനിധികള്‍ പുറപ്പെട്ടു

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, December 23, 2017 11:44 AM hrs IST

മനാമ: മലപ്പുറം ജില്ലയിലെ ചെമ്മാട് ആരംഭിച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി ബിരുദ ദാന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാനായി ബഹ്റൈന്‍ പ്രതിനിധികള്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കളോടൊപ്പം യാത്ര തിരിച്ചു. പ്രമുഖ അറബി പണ്ഢിതരായ ശൈഖ് ഹമദ് ദോസരി, പ്രൊഫ. യൂസുഫ് അബ്ദുല്‍ ഗഫ്ഫാര്‍, മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ എന്നിവരടക്കമുള്ള സംഘം വെള്ളിയാഴ്ചയാണ് ഇവിടെ നിന്നും പുറപ്പെട്ടത്. സമസ്ത ബഹ്റൈന്‍  പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ് ഹാജി, കരീം കുളമുള്ളതില്‍ എന്നിവരും ഇവരെ അനുഗമിക്കുന്നുണ്ട്.
ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ മുഹമ്മദലി വളാഞ്ചേരി, കളത്തില്‍ മുസ്ഥഫ, റഊഫ് ഫൈസി, ഉബൈദുല്ല റഹ്മാനി, മൗസല്‍ മൂപ്പന്‍ തിരൂര്‍, റസാഖ് ആറ്റൂര്‍, ഇസ്മായില്‍ വേളം, ബഷീര്‍ അരൂര്‍, ഇസ്മായില്‍ കാഞ്ഞങ്ങാട്, യൂസുഫ് എന്നിവരും പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ബഹ്‌റൈനടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിദേശ പ്രതിനിധികള്‍ എത്തുന്നുണ്ട്.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button