ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പക്ഷിപ്പനി: സൗദിയില്‍ നിന്നുള്ള മുട്ടയ്ക്കും ഇറച്ചിക്കും യുഎഇയില്‍ വിലക്ക്

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, December 25, 2017 1:49 AM hrs IST

ദുബായ്: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നും വരുന്ന മുട്ടയ്ക്കും കോഴിയിറച്ചിയുള്‍പ്പടെയുള്ള പക്ഷിയിറച്ചികള്‍ക്കും വിലക്ക്. പരിസ്ഥിതി കാലാവസ്ഥാ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

എല്ലാ തരം പക്ഷികളേയും കുഞ്ഞുങ്ങളേയും കൊണ്ടുവരുന്നതും ഭക്ഷണത്തിനായോ കുഞ്ഞുങ്ങളെ വിരിയിക്കാനോ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മാരകമായ എച്ച്5എന്‍8 ഇനത്തില്‍പ്പെട്ട വൈറസാണ് റിയാദില്‍ വ്യാപിച്ചിരിക്കുന്നത്. ഈ വൈറസ് മനുഷ്യരെ ബാധിച്ചതായി സൂചനയില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സമാനമായ എച്ച്5എന്‍8 വൈറസ് ചൈനയില്‍ പലര്‍ക്കും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

റിയാദില്‍ കണ്ടെത്തിയിട്ടുള്ള എച്ച്5എന്‍8 വൈറസ് മനുഷ്യരെ ബാധിക്കാനിടയില്ലെന്നും എന്നാല്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button