ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പാര്‍ക്കിങ് മെഷീനുകളില്‍ പരസ്യം പതിച്ചാല്‍ 500 ദിര്‍ഹം പിഴ

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, December 26, 2017 6:35 AM hrs IST

ഷാര്‍ജ: പണമടച്ച് വാഹനങ്ങള്‍ നിറുത്തിയിടുന്നവര്‍ക്ക് രശീതി നല്‍കാനായി സ്ഥാപിച്ച യന്ത്രങ്ങളില്‍ പരസ്യം പതിച്ചാല്‍ 500 ദിര്‍ഹം പിഴയീടാക്കുമെന്ന് നഗരസഭ പബ്ലിക് പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ അലി അഹമ്മദ് അബു ഗസിന്‍ പറഞ്ഞു. നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളില്‍ സ്റ്റിക്കറുകളും പരസ്യങ്ങളും പതിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. നഗരസൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ തടയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങളിലൂടെ നഗരസഭ അടുത്തിടെ ബോധവത്കരണം നടത്തിയിരുന്നു.

ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ മുനിസിപ്പില്‍ കോര്‍പ്പറേനിലെ ഇന്‍സ്‌പെക്ടര്‍മാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുഗലിന്‍ ചൂണ്ടിക്കാട്ടി. നിയമലംഘകര്‍ക്ക് പിഴയും മറ്റ് നടപടികളും നേരിടേണ്ടി വരും. ഇത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് 993 നമ്പറില്‍ വിളിച്ച് സഹകരിക്കാന്‍ പൊതുജനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ നടപടിയെടുക്കുകയും ആക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്യും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button