ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ചങ്ങരംകുളം തോണി അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ലഭ്യമാക്കണം

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, December 28, 2017 5:48 AM hrs IST

മനാമ: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത്  തോണി  മറിഞ്ഞ് 6 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബഹ്‌റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.

കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നേരിയ ആശ്വാസമെങ്കിലും പകരാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ആവശ്യമായ ധനസഹായം നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കൂടാതെ ഇത്തരം അപകടങ്ങള്‍ ഭാവിയിലെങ്കിലും ഇല്ലാതാക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും നിര്‍ദേശങ്ങളും ഉടന്‍ പുറപ്പെടുവിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്രിസ്തുമസ് അവധി ആഘോഷിക്കാനെത്തിയ കുട്ടികള്‍ തോണിയില്‍ ഉല്ലാസയാത്ര നടത്തിയപ്പോഴാണ്  അപകടം സംഭവിച്ചത്. തോണി സവാരിക്ക് പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലില്‍ പ്രധാനമാണ് ലൈഫ് ജാക്കറ്റ്. അതിന്റെ അഭാവമാണ് മരണ സംഖ്യ ഉയര്‍ത്തിയത്.

അതു കൊണ്ട് ഇത്തരം കടവുകളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ അത് ഉറപ്പു വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയില്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി പങ്കു ചേരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button