ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ക്രിസ്തുമസ് ആഘോഷിച്ചു

സ്വന്തം ലേഖകന്‍

News added on : Monday, January 01, 2018 4:01 AM hrs IST

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷനില്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട്  കോണ്‍സുല്‍ പ്രേം ചന്ദ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ മാര്‍ത്തോമ ചര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ തീത്തോസ് എപിസ്‌കോപ കേക്ക് മുറിച്ചു ക്രിസ്തുമസ് സന്ദേശ പ്രഭാഷണം നടത്തി. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി.പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പ്രസംഗിച്ചു.

വൈസ് പ്രസിഡന്റ് മാത്യു ജോ,കള്‍ച്ചറല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ പ്രകാശ്, കണ്‍വീനര്‍ എ.വി.മധു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്രിസ്മസ് ട്രീ മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാം സ്ഥാനം നേടി. ടീം ബെന്‍ഹര്‍, സമദര്‍ശിനി ഷാര്‍ജ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ആഘോഷ പരിപാടിയുടെ ഭാഗമായി കരോള്‍ ഗാനങ്ങളും കുട്ടികളുടെ നാടകവും അരങ്ങേറി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button